#Ilaveezhapoonchira | പാ​ണ്ഡ​വ​ർ വ​ന​വാ​സ​കാ​ല​ത്ത് വസിച്ചിരുന്ന ഇടം; ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലേക്കൊരു യാത്ര

#Ilaveezhapoonchira | പാ​ണ്ഡ​വ​ർ വ​ന​വാ​സ​കാ​ല​ത്ത് വസിച്ചിരുന്ന ഇടം; ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലേക്കൊരു യാത്ര
Sep 6, 2024 08:25 PM | By Jain Rosviya

മു​ട്ടം: (truevisionnews.com)സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 3200 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാണ് ഇലവീഴാപൂഞ്ചിറ.

പ്ര​കൃ​തി​സൗ​ന്ദ​ര്യം​കൊ​ണ്ട് കേ​ര​ള​ത്തി​ലെ ഏ​ത് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തോ​ടും കി​ട​പി​ടി​ക്കു​മെ​ങ്കി​ലും കാ​ര്യ​മാ​യി ജ​ന​ശ്ര​ദ്ധ​യി​ല്‍ വ​ന്നി​ട്ടി​ല്ലാ​ത്ത ഈ ​വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി​ട്ടാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഇ​വി​ടെ നി​ന്ന്​ നോ​ക്കി​യാ​ൽ ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍ എ​ന്നീ ആ​റു ജി​ല്ല​ക​ള്‍ കാ​ണാ​നാ​കും.

മ​ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ ഇ​ല​ക​ള്‍ വീ​ഴാ​റി​ല്ല. ഇ​താ​ണ​ത്രെ ‘ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ’ എ​ന്ന പേ​രു പ​തി​യാ​ൻ കാ​ര​ണം. താ​ഴ്‌​വ​ര​യി​ലെ ത​ടാ​ക​ത്തി​ലും ഇ​ല​ക​ള്‍ വീ​ഴാ​റി​ല്ല.

സൗ​ബി​ൻ നാ​യ​ക​നാ​യ ‘ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ’ എ​ന്ന സി​നി​മ ഹി​റ്റാ​യ ശേ​ഷം ഈ ​സ്ഥ​ലം തേ​ടി​വ​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

എ​പ്പോ​ഴും നൂ​ലു​പോ​ലെ മ​ഴ​പെ​യ്തു നി​ല്‍ക്കു​ന്ന പൂ​ഞ്ചി​റ​യു​ടെ താ​ഴ്‌​വ​ര​യെ കു​ട​യ​ത്തൂ​ര്‍, തോ​ണി​പ്പാ​റ, മാ​ങ്കു​ന്ന്​ എ​ന്നീ മ​ല​ക​ള്‍ ചു​റ്റി നി​ല്‍ക്കു​ന്നു.

മ​ല​യു​ടെ ഒ​രു വ​ശ​ത്ത് ഗു​ഹ​യു​മു​ണ്ട്. ഡി.​ടി.​പി.​സി​യു​ടെ ചെ​റി​യ റി​സോ​ര്‍ട്ടും പൂ​ഞ്ചി​റ​യി​ലു​ണ്ട്. മ​ല​മു​ക​ളി​ലെ ഈ ​റി​സോ​ര്‍ട്ടി​ലി​രു​ന്നു​ള്ള താ​ഴ്‌​വ​ര കാ​ഴ്​​ച​ക​ൾ വി​വ​ര​ണാ​തീ​തം. ത​ണു​ത്ത കാ​റ്റും വ​ര്‍ഷ​ത്തി​ല്‍ ഏ​റി​യ പ​ങ്കും ഈ ​മ​ല​നി​ര​ക​ളെ പു​ത​പ്പ​ണി​യി​ക്കാ​റു​ള്ള കോ​ട​മ​ഞ്ഞു​മൊ​ക്കെ ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ക്ക് സു​ഖ​ക​ര​മാ​യ അ​നു​ഭൂ​തി സ​മ്മാ​നി​ക്കു​ന്നു.

മ​ല​മു​ക​ളി​ൽ നി​ന്നു​ള്ള സൂ​ര്യോ​ദ​യ​ത്തി​ന്‍റെ​യും അ​സ്ത​മ​യ​ത്തി​ന്‍റെ​യും കാ​ഴ്​​ച​ക​ൾ വി​സ്മ​യ​ക​ര​മാ​ണ്. ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലെ ട്ര​ക്കി​ങ്ങും ആ​ന​ന്ദ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ്.

അ​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്താ​ത്ത​തി​നാ​ൽ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്​ പൂ​ഞ്ചി​റ​യി​ൽ. തൊ​ടു​പു​ഴ​യി​ല്‍ നി​ന്ന് മു​ട്ടം മേ​ലു​കാ​വ് വ​ഴി 20 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്താ​ല്‍ ഇ​വി​ടെ​യെ​ത്താം.

കൂ​ടാ​തെ കാ​ഞ്ഞാ​റി​ൽ നി​ന്നും കൂ​വ​പ്പ​ള്ളി ച​ക്കി​ക്കാ​വ് വ​ഴി ഒ​മ്പ​ത്​ കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചും എ​ത്താം. കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്ന് 55 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി വേ​ണം ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ൽ എ​ത്താ​ൻ.

ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ എ​ന്ന പേ​രി​ന്​ മ​ഹാ​ഭാ​ര​ത​ക​ഥ​യു​മാ​യി ബ​ന്ധ​മു​ണ്ട്. പാ​ണ്ഡ​വ​ർ വ​ന​വാ​സ​കാ​ല​ത്ത് ഇ​വി​ടെ വ​സി​ച്ച​താ​യാ​ണ്​ ഐ​തി​ഹ്യം.

ഭീ​മ​ൻ പാ​ഞ്ചാ​ലി​ക്കാ​യി നി​ർ​മി​ച്ച കു​ള​ത്തി​ൽ സ്ഥി​ര​മാ​യി നീ​രാ​ടാ​ൻ എ​ത്തി​യി​രു​ന്നു​പോ​ലും. പാ​ഞ്ചാ​ലി​യു​ടെ നീ​രാ​ട്ട് ക​ണ്ട ചി​ല ദേ​വ​ന്മാ​രു​ടെ മ​ന​സ്സ് ഇ​ള​കി.

ഇ​ത് മ​ന​സ്സി​ലാ​ക്കി​യ ദേ​വ​ൻ​മാ​രു​ടെ രാ​ജാ​വാ​യ ഇ​ന്ദ്ര​ൻ ത​ടാ​ക​ത്തി​ന് മ​റ​യാ​യി നി​ർ​മി​ച്ച​താ​ണ്​ കു​ട​യ​ത്തൂ​ര്‍, തോ​ണി​പ്പാ​റ, മാ​ങ്കു​ന്ന് മ​ല​ക​ൾ എ​ന്നാ​ണ്​ ഐ​തി​ഹ്യം.

ദി​നം​പ്ര​തി നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ലാ​ണ്.

കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ഞ്ഞി​രം ക​വ​ല​യി​ൽ നി​ന്നും ആ​ധു​നി​ക​രീ​തി​യി​ൽ ടാ​റി​ങ് പൂ​ർ​ത്തി​യാ​യ​തോ​ടെ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​തു​വ​ഴി എ​ത്തു​ന്നു.

കാ​ഞ്ഞാ​റി​ൽ നി​ന്നു​ള്ള റോ​ഡും ടാ​റി​ങ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ച​ക്കി​ക്കാ​വി​ൽ നി​ന്നും ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ വ​രെ​യു​ള്ള ഭാ​ഗം ടാ​റി​ങ് ന​ട​ത്താ​തെ ദീ​ർ​ഘ​കാ​ലം കി​ട​ന്നി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തി​ന്​ ശേ​ഷ​മാ​ണ് ആ​ഭാ​ഗം ടാ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യം നി​ർ​വ​ഹി​ക്കാ​നു​ള്ള സൗ​ക​ര്യം പോ​ലു​മി​ല്ല.

ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ വ്യൂ ​പോ​യ​ന്‍റി​ന്‍റെ 800 മീ​റ്റ​ർ താ​ഴെ വ​രെ ന​ല്ല റോ​ഡു​ണ്ട്. അ​വി​ടെ നി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ട്രി​പ്പ് ജീ​പ്പി​ലാ​ണ് മു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.

ഈ 800 ​മീ​റ്റ​ർ ഭാ​ഗം പൊ​ട്ടി പ്പൊളി​ഞ്ഞ് ഗ​ർ​ത്ത​ങ്ങ​ളാ​യാ​ണ് കി​ട​ക്കു​ന്ന​ത്. ജീ​പ്പ് ക​ട​ന്നു​പോ​കു​മ്പോ​ൾ പ്ര​ദേ​ശ​മാ​കെ പൊ​ടി നി​റ​യും.

#place #where #Pandavas #lived #during #forest #period #Ilaveezhapoonchira

Next TV

Related Stories
#Caravantourism | വിശ്രമിക്കാൻ ഇനി ഹോട്ടലിൽ മുറിയെടുക്കേണ്ട; വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി കാരവാന്‍ ടൂറിസം

Sep 29, 2024 08:14 PM

#Caravantourism | വിശ്രമിക്കാൻ ഇനി ഹോട്ടലിൽ മുറിയെടുക്കേണ്ട; വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി കാരവാന്‍ ടൂറിസം

ഹൗസ് ബോട്ട് ടൂറിസത്തിനുശേഷം വിനോദസഞ്ചാര വകുപ്പിന്റെ പ്രധാന പദ്ധതിയായ 'കാരവാന്‍ കേരള' ടൂറിസത്തിന്റെ സാധ്യതകള്‍ക്കാണ് പൊന്മുടിയില്‍...

Read More >>
#Dussehrapackage | ദസറക്കാഴ്ചകള്‍ ആസ്വദിക്കാം; പ്രത്യേക പാക്കേജുമായി കര്‍ണാടക ടൂറിസം കോര്‍പ്പറേഷന്‍

Sep 26, 2024 09:30 PM

#Dussehrapackage | ദസറക്കാഴ്ചകള്‍ ആസ്വദിക്കാം; പ്രത്യേക പാക്കേജുമായി കര്‍ണാടക ടൂറിസം കോര്‍പ്പറേഷന്‍

ഒരുദിവസം മുതല്‍ അഞ്ചുദിവസംവരെയുള്ള ഒന്‍പത് ടൂര്‍പാക്കേജുകളാണ് ഒരുക്കുന്നത്....

Read More >>
#KarnatakaTourism  | ന്യൂയോര്‍ക്കില്‍ റോഡ് ഷോ; കൊത്തുപണികളുള്ള ക്ഷേത്രങ്ങളെ റോഡ് ഷോയില്‍ പരിചയപ്പെടുത്തി കര്‍ണാടക ടൂറിസം

Sep 13, 2024 07:50 PM

#KarnatakaTourism | ന്യൂയോര്‍ക്കില്‍ റോഡ് ഷോ; കൊത്തുപണികളുള്ള ക്ഷേത്രങ്ങളെ റോഡ് ഷോയില്‍ പരിചയപ്പെടുത്തി കര്‍ണാടക ടൂറിസം

സെപ്തംബര്‍ മൂന്നിനാണ് ന്യൂയോര്‍ക്കിലെ റെസ്‌റ്റോറന്റുകളില്‍ കര്‍ണാടക ടൂറിസം റോഡ് ഷോകള്‍ നടത്തിയത്....

Read More >>
#malakkappara | തേയിലക്കൊളുന്തിലും കോടമഞ്ഞിലും കോര്‍ത്തിട്ട അതിര്‍ത്തി ഗ്രാമം; മലക്കപ്പാറയുടെ വിസ്മയക്കാഴ്ച്ചകൾ

Sep 12, 2024 08:49 PM

#malakkappara | തേയിലക്കൊളുന്തിലും കോടമഞ്ഞിലും കോര്‍ത്തിട്ട അതിര്‍ത്തി ഗ്രാമം; മലക്കപ്പാറയുടെ വിസ്മയക്കാഴ്ച്ചകൾ

അതിമനോഹരമായ വനപാതകളിലൊന്നിലേക്ക് കയറും മുമ്പേ അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടത്തിനരികെയെത്തി കാട്ടരുവിയിലൊന്നു മുഖം...

Read More >>
#travel | ഓണാവധി പൊളിക്കാം! ഇതാ സെപ്റ്റംബറിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ

Aug 25, 2024 05:27 PM

#travel | ഓണാവധി പൊളിക്കാം! ഇതാ സെപ്റ്റംബറിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ

മഴയ്ക്ക് ശേഷം ഈ സ്ഥലങ്ങൾ കൂടുതൽ മനോഹരമാകും. സെപ്തംബർ മാസമാണ് മഴയ്ക്ക് ശേഷം സന്ദർശിക്കാൻ പറ്റിയ...

Read More >>
#Travel | വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

Aug 23, 2024 02:00 PM

#Travel | വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

ഇന്ത്യയടക്കം 35 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിസയില്ലാ യാത്ര സാധ്യമാകുക....

Read More >>
Top Stories