പത്തനംതിട്ട:(truevisionnews.com)ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി.
എ ബാച്ചിൽ കോയിപ്രവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു.
മത്സരങ്ങൾ അവസാനിക്കാൻ നേരം വൈകിയിട്ടും ആവേശത്തിനു ഒരു കുറവ് ഉണ്ടായിരുന്നില്ല.
ആറന്മുളയിൽ ഇത് ആദ്യമായാണ് നെഹ്റുട്രോഫി മാതൃകയിൽ സമയത്തിന് അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്.
എ ബി ബാച്ചുകളിലായി 49 വള്ളങ്ങൽ മത്സരത്തിനിറങ്ങി. 51 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിലും പങ്കെടുത്തു.
#Uthratathi #Water #Fair #Aranmula #Coipram #Kaithakodi #Mannam #Trophy