(truevisionnews.com)തേയിലക്കൊളുന്തിലും കോടമഞ്ഞിലും കൊച്ചുഗ്രാമം കാണാം, കേരളത്തിനും തമിഴിനും ഇടയിൽ സ്ഥിതിചെയ്യുന്ന മലക്കാപ്പറയുടെ വിസ്മയക്കാഴ്ചകൾ ഏറെയാണ്.
അതിമനോഹരമായ വനപാതകളിലൊന്നിലേക്ക് കയറും മുമ്പേ അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടത്തിനരികെയെത്തി കാട്ടരുവിയിലൊന്നു മുഖം കഴുകാം.
അതില്‍ അമ്പതിലും പച്ചപ്പ് പീലിവിടര്‍ത്തി നില്‍ക്കും. വിരിഞ്ഞൊഴുകുന്ന ചാര്‍പ്പ വെള്ളച്ചാട്ടവും പരന്നൊഴുകി പോകുന്ന വാഴച്ചാല്‍ വെള്ളച്ചാട്ടവും കഴിഞ്ഞാല്‍ പിന്നെ കാടിന്റെ തോളില്‍ കൈയിട്ടാണ് യാത്രാവഴികള്‍.
ഇനിയുള്ള യാത്രയില്‍ പെരിങ്ങല്‍ക്കുത്ത് ഡാം കാണാം (അധികൃതര്‍ അനുവദിച്ചാല്‍ മാത്രം). ഇനിയങ്ങോട്ട് വാച്ചുമരവും ആനക്കയവുമൊക്കെ കാടിനെ മുകളിലേക്ക് മുകളിലേക്കെത്തിക്കും.
സിദ്ധന്‍ പോക്കറ്റും കുമ്മാട്ടിയുമെല്ലാം ഉയരങ്ങളിലേക്ക് സഞ്ചാരിയെ പിടിച്ചുകയറ്റും. അമ്പലപ്പാറ കഴിയുന്നതോടെ മുകളിലേക്ക് രണ്ട് കൊടുംവളവുകള്‍ കാണാം.
ആനത്താരകള്‍ കടന്നുവേണം യാത്ര. എപ്പോള്‍ വേണമെങ്കിലും കുട്ടിയാനകളുമൊത്ത് ആനക്കൂട്ടം വഴിക്ക് വട്ടം വന്നേക്കാം. അല്ലെങ്കില്‍ മറ്റേതെങ്കിലും വന്യജീവികള്‍.
വളരെ ശ്രദ്ധിച്ച് അധികം വേഗമില്ലാതെ വേണം പോകാന്‍. ഇനിയങ്ങോട്ട് ഇടതുപക്ഷമാകുന്നതാണ് നല്ലത്. ആ ഭാഗത്തൊരു കാഴ്ച കാത്തിരിപ്പുണ്ട്.
കേരള ഷോളയാര്‍ അഥവ ലോവര്‍ ഷോളയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശം. നീലനിലാവ് കണ്ണാടിയില്‍ നോക്കിയപോലെ തടാകം. ചൊരിങ്ങലും പെരുമ്പാറയും കടന്ന് പോകുമ്പോഴൊരു ചെറിയ വെള്ളച്ചാട്ടമുണ്ട്.
ഇവിടം കഴിഞ്ഞാലാണ് മലക്കപ്പാറയെന്ന തേയിലകൊണ്ട് പൊതിഞ്ഞ ഗ്രാമം. തേയിലത്തോട്ടത്തിന് നടുവില്‍ നിന്ന് നല്ലൊരു ചായ കുടിക്കാം.
ചിലപ്പോള്‍ കോടമഞ്ഞും കൂട്ടിനുണ്ടാകും. റേഷനരിയുടെ കൊതിപിടിച്ച് ഇടയ്ക്കിടെ ആനക്കൂട്ടവുമെത്താറുണ്ടിവിടെ.
#malakkappara #travel #tourism #destination #thrissur #athirapally