കോഴിക്കോട് : ( www.truevisionnews.com ) പേരാമ്പ്ര ബൈപാസ്സിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്. പേരാമ്പ്ര പൈതോത്ത് റോഡ് ജംഗ്ഷന് സമീപം ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്.
അപകടത്തിൽ കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ നിസാർ,മൊയ്തു എന്നിവർക്കാണ് പരിക്കേറ്റത്.
കുറ്റ്യാടി ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് ഫ്രൂട്സുമായി പോകുകയായിരുന്ന പിക്കപ്പ് ചിരുതകുന്ന് ഇറക്കം ഇറങ്ങി വരുമ്പോൾ എതിരെ വന്ന കാറിൽ നിന്നും വെട്ടിച്ചപ്പോൾ റോഡിൽ നിന്നും 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
#Two #people #were #injured #when #pickup #truck #overturned #Kozhikode #Perampra #Bypass