(truevisionnews.com)ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേട്ടിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞിട്ടില്ലന്ന് ഇടുക്കി ഡി.ടി.പി.സി ( ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ) സെക്രട്ടറി അറിയിച്ചു.
മറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തുതാവിരുദ്ധമാണ്. രാമക്കല്‍മേടിന് സമീപത്തുള്ള ചെറിയ ഒരു പ്രദേശത്ത് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രധാന ആകര്‍ഷണമായ കുറവന്‍ കുറത്തി ശില്‍പ്പം, വേഴാമ്പല്‍ ശില്‍പ്പം, കുട്ടികളുടെ പാര്‍ക്ക്, തമിഴ്‌നാടിന്റെ ദൃശ്യം ആസ്വദിക്കാവുന്ന വ്യൂ പോയിന്റ്, സമീപത്തുള്ള ആമപ്പാറ ടൂറിസം കേന്ദ്രം, കാറ്റാടിപ്പാടം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡി.ടി.പി.സി അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ രാമക്കല്‍മേട്ടിലെ ഒരു പ്രദേശം തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ അടച്ചത്.
രാമക്കല്‍മേട്ടില്‍ എത്തുന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തമിഴ്നാടിന്റെ സ്ഥലം മലിനപ്പെടുത്തുന്നതാണ് നടപടിക്ക് പിന്നിലെ കാരണമെന്നാണ് വാദം.
ഇവിടെ പ്രവേശനമില്ലെന്ന് കാണിച്ച് ബോര്‍ഡും സ്ഥാപിച്ചിരുന്നു. അതിക്രമിച്ചുകടന്നാല്‍ 500 രൂപ പിഴയും ആറുമാസംവരെ തടവും ലഭിക്കാമെന്ന മുന്നറിയിപ്പ് ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്.
തമിഴ്നാടിന്റെ വിദൂര കാഴ്ചകളാല്‍ പ്രസിദ്ധമായ രാമക്കല്ലാണ് രാമക്കല്‍മേട്ടിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
ഇവിടെ പ്രവേശിക്കാനാവില്ലെന്ന വാര്‍ത്ത പരന്നതോടെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
ഇതോടെയാണ് ഇതില്‍ വിശദീകരണവുമായി ഡി.ടി.പി.സി രംഗത്തെത്തിയത്.
#idukki #dtpc #ramakkalmedu #restictions