ബ്രെഡ് കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ബ്രെഡ് പൊടി - 4 കപ്പ്
ശർക്കര പാനി - 2 ഗ്ലാസ്
ഏലയ്ക്കാ പൊടി - 1 സ്പൂൺ
നെയ്യ് - 1/4 ലിറ്റർ
അണ്ടിപ്പരിപ്പ്, മുന്തിരി- 200 ഗ്രാം
തയ്യാറാക്കുന്ന വിധം
ബ്രെഡ് ഹൽവ തയ്യാറാക്കുന്നതിനായി ആദ്യം ബ്രെഡ് നല്ലതുപോലെ മിക്സിയുടെ ജാറിലേയ്ക്ക് ഇട്ടു പൊടിച്ചെടുക്കുക.
അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് നന്നായിട്ട് മൂപ്പിച്ച് എടുക്കുക. ഇനി ഇതിലേയ്ക്ക് ആവശ്യത്തിന് ശർക്കര പാനി ഒഴിച്ചുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ശർക്കരക്ക് പകരം പഞ്ചസാരയും ഉപയോഗിക്കാം. അതിനുശേഷം അത് നന്നായിട്ട് ഒന്ന് കട്ടിയായി തുടങ്ങുമ്പോൾ വീണ്ടും നെയ്യ് ഒഴിച്ചു കൊടുക്കുക.
ഇനി ആവശ്യത്തിന് ഏലയ്ക്കാ പൊടിയും ചേർത്തു കൊടുക്കുക. ശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നല്ലപോലെ ഹൽവയുടെ പാകത്തിന് ആയി കിട്ടും.
ആ സമയം ആകുമ്പോൾ നമ്മൾക്ക് ഇതിലേക്ക് കാഷ്യൂനട്ടും മുന്തിരിയും ചേർത്തു കൊടുക്കാവുന്നതാണ്. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഹൽവയാണ് ബ്രെഡ് ഹൽവ.
#Delicious #halwa #prepared #bread #Easy #recipe