വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; വൈകിട്ടോടെ പ്രഖ്യാപനം പ്രാബല്യത്തിൽ

വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; വൈകിട്ടോടെ പ്രഖ്യാപനം പ്രാബല്യത്തിൽ
May 10, 2025 06:28 PM | By Jain Rosviya

ന്യൂഡല്‍ഹി: (truevisionnews.com) വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ. പിന്നാലെ ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വെടിനിര്‍ത്തല്‍ വിവരം അറിയിച്ചത്. അമേരിക്കയുടെ ഇടപെടലില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ അടിയന്തിര വെടിനിര്‍ത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സിലൂടെ അറിയിച്ചിരുന്നു.

വെടിനിർത്തൽ ഇരു രാജ്യങ്ങളും അംഗീകരിച്ചെന്ന് വ്യക്തമാക്കി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ജെ ഡി വാൻസും രം​ഗത്തെത്തിയിരുന്നു. ഇന്ത്യ - പാക് പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, അജിത് ഡോവൽ, അസീം മുനീര്‍, അസീം മാലിക് എന്നിവരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നും മാർക്കോ റൂബിയോ എക്സിൽ കുറിച്ചു. സമാധാനത്തിന്‌റെ പാത സ്വീകരിച്ചതിന് ഇരുരാജ്യങ്ങള്‍ക്കും മാർക്കോ റൂബിയോ എക്സിൽ നന്ദി അറിയിച്ചു.

India confirms ceasefire announcement take effect this evening

Next TV

Related Stories
Top Stories