(truevisionnews.com) തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണത്തിന്റെ കുറവെന്ന് പരാതി. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിലാണ് കുറവ് കണ്ടെത്തിയത്. ക്ഷേത്രത്തിലെ ഓഡിറ്റ് പരിശോധനയ്ക്കിടെയാണ് കുറവ് കണ്ടെത്തിയത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

മോഷണമാണോയെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും ഇതേക്കുറിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അധികൃതർ അറിയിച്ചു. കേസ് വളരെ ഗുരുതരമായി കാണുന്ന പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.
complaint shortage 13 paise gold Sree Padmanabhaswamy Temple Thiruvananthapuram.
