(truevisionnews.com) നാം ഓരോരുത്തരും ചിന്തിക്കുന്ന ഒന്നാണ് ആരെയും അക്രമിക്കാത്ത , പ്രതിരോധം മാത്രം സ്വീകരിക്കുന്ന ഇന്ത്യയെ എന്തിനാണ് പാകിസ്താൻ അക്രമവും , തീവ്രവാദവും, യുദ്ധഭീഷണിയും ഒക്കെ കൊണ്ട് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത് എന്ന്. എന്തിനാണ് ഇന്ത്യയെ നിസാരവൽക്കരിച്ചു കാണുന്ന മനോഭാവം വച്ച് പുലർത്തി അക്രമം അഴിച്ചു വിടുന്നതെന്ന്? ഇതിൻ്റെ പിന്നിലെ കാരണം എന്താണ് എന്ന് വിശദമായി പരിശോധിക്കാം

1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യയെ രണ്ട് സ്വതന്ത്ര ആധിപത്യ രാജ്യങ്ങളായി വിഭജിച്ചു , യൂണിയൻ ഓഫ് ഇന്ത്യ , ഡൊമിനിയൻ ഓഫ് പാകിസ്ഥാൻ തുടങ്ങിയവയാണത്. ഇന്ന് ഇന്ത്യ, ഇന്ത്യൻ യൂണിയൻ റിപ്പബ്ലിക്കാണ് , പാകിസ്ഥാൻ ഡൊമിനിയൻ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ എന്നും അറിയപ്പെടുന്നു. ജില്ല തിരിച്ചുള്ള ഹിന്ദു അല്ലെങ്കിൽ മുസ്ലീം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ബംഗാൾ , പഞ്ചാബ് എന്നീ പ്രവിശ്യകളെ രണ്ടാക്കി മാറ്റിക്കൊണ്ടാണ് ഈ വിഭജനം നടന്നത്.
1947 ഇൽ ഈ വിഭജനം നടന്നപ്പോൾ ജമ്മു- കശ്മീർ ഭരിച്ചിരുന്നത് ഒരു ഹിന്ദു ഭരണാധികാരിയായിരുന്നു. പക്ഷെ ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. ഭരണാധിപൻ ഹരി സിങ് സ്വതന്ത്രത നിലനിർത്താൻ ശ്രമിച്ചുവെങ്കിലും പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെ ഗോത്ര ഇസ്ലാമിക ശക്തികൾ നാട്ടുരാജ്യത്തിന്റെ ചില ഭാഗങ്ങൾ ആക്രമിക്കുകയും കൈവശപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ സൈനിക സഹായം സ്വീകരിക്കുന്നതിനായി മഹാരാജാവ് നാട്ടുരാജ്യത്തെ ഇന്ത്യയുടെ ആധിപത്യത്തിലേക്ക് കൂട്ടിച്ചേർക്കുന്നതിനുള്ള കരാറിൽ ഒപ്പിടാൻ നിർബന്ധിതനായി. ഇത് ആദ്യ ഇന്ത്യ- പാക് യുദ്ധത്തിന് കാരണമായി. 1949ൽ ഐക്യ രാഷ്ട്രസഭയുടെ ഇടപെടലോടെ ഒരു താൽക്കാലിക അതിർത്തി അതായത് ഒരു ലൈൻ ഓഫ് കണ്ട്രോൾ രൂപപ്പെട്ടു. പക്ഷെ പ്രശ്നം ഇന്നും തീരാതെ തുടരുന്നു .
ഏറ്റവും പ്രധാനമായി 5 ഇന്ത്യ പാക് യുദ്ധങ്ങൾ ആണ് നടന്നത്.
1947- 48 : കശ്മീരിന്റെ ഇന്ത്യയിലേക്കുള്ള ലയനം പാകിസ്താന് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇത് ആദ്യ യുദ്ധത്തിന് കാരണമായി .
1965 : പാകിസ്ഥാൻ കാശ്മീരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു. പക്ഷെ ഇന്ത്യ തിരിച്ചടിച്ചു.
1971: ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇന്ത്യ പാക് യുദ്ധം ആരംഭിച്ചു.
1999 : പാകിസ്ഥാൻ സൈന്യം കാർഗിൽ മേഖലയിലെ ഉയർന്ന പ്രദേശം കൈവശപ്പെടുത്താൻ ശ്രമിച്ചു. ഇന്ത്യ അത് പൊളിച്ചടുക്കി.
ഇതിനിടയിൽ പുൽവാമ അറ്റാക്ക് പോലുള്ള നിരവധി ആക്രമണങ്ങൾ പാകിസ്ഥാൻ അഴിച്ചുവിടുകയും, ഇന്ത്യ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
ഏറ്റവും ഒടുവിൽ ഇതാ 2025 ഏപ്രിൽ 22 കശ്മീരിലെ പഹൽഗാം ഗ്രാമത്തിൽ 26 വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തു. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ശക്തമായി തിരിച്ചടിച്ചു കൊണ്ടിരിക്കുന്നു.
1947ലെ വിഭജനത്തിൽ നിന്ന് ആരംഭിച്ച വൈരം, നിരന്തര യുദ്ധങ്ങളായും,ആക്രമണങ്ങളായും ഇന്നും തുടരുന്നു. അതിരുകൾ കാവൽ കാത്തപ്പോഴും, ആക്രമണം തുടർന്നുക്കൊണ്ടിരുന്നപ്പോൾ രക്തമാണ് ഒഴുകിയത്. ഇന്ന് നടക്കുന്ന ആക്രമണവും അതേ ചരിത്രത്തിന്റെ പ്രതിധ്വനിയാണ്. വിഭജിച്ച ഭൂമിക്ക് വേണ്ടിയല്ല, വിഭജിച്ച മനസ്സുകൾക്കാണ് ഇനി പരിഹാരം വേേണ്ടത്. ഭീകരവാദിത്വത്തിന്റെ പ്രതിധ്വനി ഇനി മുഴങ്ങാതിരിക്കട്ടെ.

Article by ANJALI M T
Trainee, TRUEVISIONNEWS BA English Language &Literature - Taliparamba Arts and Science College (DEGREE) Diploma in News & Journalism - Flowers Academy & Insight Mediacity
history of india- pak war in the beginning of partition
