#complaint | കാലിൽ പരിക്കേറ്റ ആൺകുട്ടിയെ സുന്നത്ത് ചെയ്തു: ഡോക്ടർക്കെതിരെ കുടുംബത്തിൻ്റെ പരാതി

#complaint | കാലിൽ പരിക്കേറ്റ ആൺകുട്ടിയെ സുന്നത്ത് ചെയ്തു: ഡോക്ടർക്കെതിരെ കുടുംബത്തിൻ്റെ പരാതി
Jun 29, 2024 03:55 PM | By Susmitha Surendran

(truevisionnews.com)   മഹാരാഷ്ട്രയിലെ താനെയിൽ ഒൻപതു വയസുകാരൻ്റെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയക്കെതിരെ കുടുംബം രംഗത്ത്.

കാലിൽ പരിക്കേറ്റ ആൺകുട്ടിയെ അനുമതിയില്ലാതെ സുന്നത്ത് ചെയ്തെന്നാണ് ആരോപണം. ജൂൺ 15 ന് ഷാഹപുരിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.

വീട്ടുകാരുടെ അനുമതിയില്ലാതെ കാലിൽ പരിക്കേറ്റ കുട്ടിയെ സുന്നത്ത് ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.

വീട്ടുകാർ പരാതിയുമായി രംഗത്ത് വന്നതോടെ അബദ്ധം മനസിലായ ഡോക്ടർ കുട്ടിക്ക് കാലിൽ ശസ്ത്രക്രിയ നടത്തി. കുടുംബം പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകി.

കുട്ടിയെ സുന്നത്ത് ചെയ്ത ഭാഗത്ത് തൊലിക്ക് കട്ടി കൂടുതലായിരുന്നുവെന്നും ഫിമോസിസ് എന്ന രോഗാവസ്ഥയായിരുന്നു ഇതെന്നുമാണ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഗജേന്ദ്ര പവാർ പിടിഐയോട് പറഞ്ഞത്.

അതിനാലാണ് രണ്ട് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർ പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയ തെറ്റല്ലെന്നും എന്നാൽ കുട്ടിയുടെ വീട്ടുകാർ ഡോക്ടർമാർ പറയുന്നത് കേൾക്കാൻ തയ്യാറായില്ലെന്നുമാണ് ഗജേന്ദ്ര പവാർ പ്രതികരിച്ചത്.

#Boy #leg #injury #circumcised #Family's #complaint #against #doctor

Next TV

Related Stories
#RahulGandhi  |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

Jul 1, 2024 04:34 PM

#RahulGandhi |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്....

Read More >>
#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

Jul 1, 2024 03:19 PM

#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

കഴിഞ്ഞ 10 ദിവസത്തിനിടെ പൂനെയിൽ അഞ്ച് സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട്...

Read More >>
#tankcollapsed | കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു;13 പേർക്ക് പരിക്ക്

Jul 1, 2024 03:18 PM

#tankcollapsed | കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു;13 പേർക്ക് പരിക്ക്

നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്....

Read More >>
#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്

Jul 1, 2024 02:59 PM

#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്

ഒടുവില്‍ പൊലീസും അ​ഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ...

Read More >>
#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 1, 2024 01:58 PM

#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

അവർ താമസിച്ചിരുന്ന വീടിന് പിന്നിൽ വിശാലമായ സ്ഥലമുണ്ട്. ആ സ്ഥലത്ത് ഒരു വലിയ കുഴിയും ഉണ്ടായിരുന്നു....

Read More >>
#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

Jul 1, 2024 01:25 PM

#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

പകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം...

Read More >>
Top Stories