(truevisionnews.com) ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. പലരും മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് കഴിക്കാറില്ല.
മുട്ടയുടെ വെള്ളയാണ് അധികം ആളുകളും കഴിക്കാറുള്ളത്. ഒരു മുട്ടയുടെ വെള്ളയിൽ 3.6 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മുട്ടയുടെ വെള്ള കഴിക്കുന്നത് നിരവധി ഗുണങ്ങളാണുള്ളത്.
മുട്ടയുടെ വെള്ളയിൽ 90 ശതമാനം വെള്ളവും കലോറിയും കുറവാണ്. ഒരു വലിയ മുട്ടയുടെ വെള്ളയിൽ 17 ശതമാനം കലോറി മാത്രമേ അടങ്ങിയിട്ടുള്ളത്.
ഇതിൽ കൊഴുപ്പുകളോ കാർബോഹൈഡ്രേറ്റുകളോ അടങ്ങിയിട്ടില്ല. മുട്ടയുടെ വെള്ള ഓംലെറ്റായോ അല്ലാതെയോ കഴിക്കാവുന്നതാണ്. മുട്ടയുടെ വെള്ളയിൽ കലോറി കുറവാണെങ്കിലും പ്രോട്ടീനും കൂടുതലാണ്. ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ വെള്ളയിൽ കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിട്ടില്ല. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണെന്ന് പ്ലോസ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഒരു വലിയ മുട്ടയുടെ വെള്ളയിൽ ഏകദേശം 54 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
ഇത് മെച്ചപ്പെട്ട ഹൃദയാരോഗ്യവും അസ്ഥികളുടെ ആരോഗ്യവും ശരീരത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു.
ഒരു ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കുന്നത് ആരോഗ്യകരമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. മുട്ടയുടെ വെള്ള ശരിയായി പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കണം.
ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർ മുട്ടയുടെ വെള്ള കഴിക്കുന്നത് ഏറെ നല്ലതാണ്. മുഴുവൻ മുട്ടയിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞക്കരുത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയ്ക്ക് പ്രായവുമായി ബന്ധപ്പെട്ട നേത്ര പ്രശ്‌നങ്ങൾ, തിമിരം എന്നിവ തടയുന്നത് പോലുള്ള നിരവധി ഗുണങ്ങളുണ്ടെന്ന് ഇൻവെസ്റ്റിഗേറ്റീവ് ഒഫ്താൽമോളജി & വിഷ്വൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
#How #many #egg #whites #can #you #eat #day?