#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
Jul 1, 2024 01:58 PM | By Susmitha Surendran

സൂറത്ത് : (truevisionnews.com)  മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിലാണ് സംഭവം.

കുട്ടികള്‍ കളിക്കുന്നതിനിടയിൽ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിക്കുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. ഏഴ് വയസ്സ് പ്രായമുള്ള ഹർഷ് തിവാരി, റിധി തിവാരി എന്നീ ഇരട്ടക്കുട്ടികളും ഒമ്പത് വയസ്സുള്ള ആരുഷി സോളങ്കിയുമാണ് മരിച്ചതെന്ന് ദുംഗ്ര പൊലീസ് ഇൻസ്പെക്ടർ എസ് പി ഗോഹിൽ പറഞ്ഞു.

അവർ താമസിച്ചിരുന്ന വീടിന് പിന്നിൽ വിശാലമായ സ്ഥലമുണ്ട്. ആ സ്ഥലത്ത് ഒരു വലിയ കുഴിയും ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണാണ് കുട്ടികളുടെ മരണം സംഭവിച്ചതെന്ന് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.

കുഴിയിലെ ചെളിയിൽ പുതഞ്ഞതാവാം മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. തെക്കൻ ഗുജറാത്തിലെ സൂറത്ത്, വൽസാദ്, നവസാരി, ബറൂച്ച്, താപി ജില്ലകളിൽ ശനിയാഴ്ച രാത്രി മുതൽ ശക്തമായ മഴ പെയ്യുകയാണ്.

സൂറത്തിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് 42 കാരൻ ഹനീഫ് ഷെയ്ഖ് മരിച്ചു. സൂറത്തിലെ ഉൻ മേഖലയിൽ ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകർന്നു. മഴയെ തുടർന്ന് ബർദോളിയിലെ ഡിഎം നഗർ സൊസൈറ്റി വെള്ളത്തിൽ മുങ്ങി.

പല വീടുകളിലും വെള്ളം കയറി. ബറൂച്ച് നഗരത്തിലും പലയിടത്തും വെള്ളക്കെട്ടുണ്ടായി. മക്തംപൂർ മേഖലയിൽ ഗായത്രി ഫ്ലാറ്റിന്‍റെ ബാൽക്കണി തകർന്നു.

കനത്ത മഴയ്ക്ക് പിന്നാലെ അഹമ്മദാബാദിലെ ഷേലയില്‍ നടുറോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഗാന്ധിനഗറില്‍ റോഡ് തകര്‍ന്ന് കാര്‍ അപകടത്തില്‍പ്പെട്ടു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

#Three #children #family #met #tragic #end #after #falling #pit #filled #rainwater.

Next TV

Related Stories
#EducationStrike | രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ

Jul 3, 2024 12:08 PM

#EducationStrike | രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ

നീറ്റ് - നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ്...

Read More >>
#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

Jul 3, 2024 11:27 AM

#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

വീട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തിയത്. അന്വേഷണത്തിനൊടുവിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടുകയും...

Read More >>
#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

Jul 3, 2024 10:24 AM

#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലടക്കം വലിയ തോതിൽ...

Read More >>
#HathrasStamped | പ്രഭാഷകന്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞുവച്ചു; സംഭവിച്ചത് വൻ ദുരന്തം: ആരാണ് ഭോലെ ബാബ?

Jul 3, 2024 07:27 AM

#HathrasStamped | പ്രഭാഷകന്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞുവച്ചു; സംഭവിച്ചത് വൻ ദുരന്തം: ആരാണ് ഭോലെ ബാബ?

എന്നാൽ പ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ക്ക് ശ്വാസം കിട്ടാതായതോടെ പലരും...

Read More >>
#HathrasStampede | ഹാത്രാസ് ദുരന്തം: മരണം 130 കടന്നു; പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും

Jul 3, 2024 06:03 AM

#HathrasStampede | ഹാത്രാസ് ദുരന്തം: മരണം 130 കടന്നു; പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും

പരിക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ യുപി സർക്കാർ ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കാനുള്ള...

Read More >>
Top Stories