#RahulGandhi |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

#RahulGandhi  |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി
Jul 1, 2024 04:34 PM | By Susmitha Surendran

(truevisionnews.com)  പാര്‍ലമെന്റില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. തൃശൂലം ഹിംസയുടെ ചിഹ്നമല്ല. കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്രയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു. എന്നാല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത് സ്പീക്കര്‍ ഓം ബിര്‍ള എതിര്‍ത്തു.

ചില നേതാക്കള്‍ ഇപ്പോഴും ജയിലിലാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിര്‍ത്തവരും ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടു.

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ ഞാനും ആക്രമിക്കപ്പെട്ടു. അതില്‍ ഏറ്റവും ആസ്വാദ്യകരമായത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ 55 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ആയിരുന്നുവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

രാമജന്മഭൂമിയുടേത് കൃത്യമായ സന്ദേശം. അയോധ്യയിൽ മത്സരിക്കാൻ മോദി ശ്രമിച്ചു. സർവേ എതിരായപ്പോൾ പിന്മാറിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

താൻ മണിപ്പൂരിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനക്കെതിരെ നിരന്തരം ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി.

‘ഇന്ത്യ, ഭരണഘടന, ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ചെറുത്തുനില്‍ക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നിട്ടുണ്ട്. ഞങ്ങളില്‍ പലരും ആക്രമിക്കപ്പെട്ടുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

#RahulGandhi #raised #image #Lord #Shiva #Parliament.

Next TV

Related Stories
#zikavirus | സിക്ക വൈറസ്; സ്ഥിരീകരിച്ചത് 8 കേസുകൾ, ജാ​ഗ്രതാ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

Jul 3, 2024 03:57 PM

#zikavirus | സിക്ക വൈറസ്; സ്ഥിരീകരിച്ചത് 8 കേസുകൾ, ജാ​ഗ്രതാ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

രോ​ഗം ബാധിച്ച ​ഗർഭിണികളെയും, അവരുടെ ​ഗർഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും കേന്ദ്രം...

Read More >>
#HathrasStampede | ഹാഥ്റസ് ദുരന്തം; ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Jul 3, 2024 03:33 PM

#HathrasStampede | ഹാഥ്റസ് ദുരന്തം; ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

വണ്ടി എടുത്ത ശേഷം ഇവരെല്ലാവരും ഒറ്റയടിക്ക് വണ്ടിയിൽ നിന്ന് ഉയർന്ന പൊടി ശേഖരിക്കാൻ തിക്കും തിരക്കും...

Read More >>
#SuicideCase | അവിഹിത ബന്ധം ആരോപിക്കപ്പെട്ട് മർദ്ദനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

Jul 3, 2024 02:57 PM

#SuicideCase | അവിഹിത ബന്ധം ആരോപിക്കപ്പെട്ട് മർദ്ദനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് പിടിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവരിൽ രണ്ട് പേർ സ്ത്രീകളും രണ്ട് പേര‍ പുരുഷന്മാരുമാണെന്നും പൊലീസ്...

Read More >>
#EducationStrike | രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ

Jul 3, 2024 12:08 PM

#EducationStrike | രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ

നീറ്റ് - നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ്...

Read More >>
#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

Jul 3, 2024 11:27 AM

#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

വീട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തിയത്. അന്വേഷണത്തിനൊടുവിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടുകയും...

Read More >>
#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

Jul 3, 2024 10:24 AM

#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലടക്കം വലിയ തോതിൽ...

Read More >>
Top Stories