#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്

#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്
Jul 1, 2024 02:59 PM | By Susmitha Surendran

ഗ്രേറ്റര്‍ നോയിഡ: (truevisionnews.com)  സാഹസിക വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ടവറില്‍ കയറി കുടുങ്ങി യൂട്യൂബർ. അഞ്ചുമണിക്കൂറെടുത്ത പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയെത്തിച്ചത്.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ടവറിനുമേൽ വലിഞ്ഞുകയറിയ യുവാവ് മുകളിലെത്തിയതോടെ കുടുങ്ങിപ്പോകുകയായിരുന്നു.

ഒടുവില്‍ പൊലീസും അ​ഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കി. യൂട്യൂബറായ നിലേശ്വര്‍ എന്ന യുവാവാണ് യൂട്യൂബിലെ കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടാൻ സാഹസികത കാണിച്ചത്.

നിലവില്‍ 8870 സബ്‌സ്‌ക്രൈബേഴ്‌സാണ് നിലേശ്വറിന്റെ യൂട്യൂബ് ചാനലിനുള്ളത്. മൊബൈല്‍ടവറില്‍ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി സുഹൃത്തിനെയും കൂട്ടിയാണ് നിലേശ്വര്‍ എത്തിയത്.

താഴെയുണ്ടായിരുന്ന സുഹൃത്ത് ഇയാൾ കയറുന്നത് ചിത്രീകരിച്ചു. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി.

ഇതോടെ സുഹൃത്ത് മുങ്ങി. ടവറില്‍ കയറിയ നിലേശ്വര്‍ താഴെയിറങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞ ദിവസം പുനെയിൽ റീൽസ് ചിത്രീകരിക്കാനായി യുവതിയും യുവാവും കൂറ്റൻ കെട്ടിടത്തിന് മുകളിൽ കയറി തൂങ്ങിയാടിയത് വാർത്തയായിരുന്നു.

#YouTuber #gets #stuck #mobile #tower #film #adventure #video.

Next TV

Related Stories
#EducationStrike | രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ

Jul 3, 2024 12:08 PM

#EducationStrike | രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ

നീറ്റ് - നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ്...

Read More >>
#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

Jul 3, 2024 11:27 AM

#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

വീട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തിയത്. അന്വേഷണത്തിനൊടുവിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടുകയും...

Read More >>
#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

Jul 3, 2024 10:24 AM

#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലടക്കം വലിയ തോതിൽ...

Read More >>
#HathrasStamped | പ്രഭാഷകന്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞുവച്ചു; സംഭവിച്ചത് വൻ ദുരന്തം: ആരാണ് ഭോലെ ബാബ?

Jul 3, 2024 07:27 AM

#HathrasStamped | പ്രഭാഷകന്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞുവച്ചു; സംഭവിച്ചത് വൻ ദുരന്തം: ആരാണ് ഭോലെ ബാബ?

എന്നാൽ പ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ക്ക് ശ്വാസം കിട്ടാതായതോടെ പലരും...

Read More >>
#HathrasStampede | ഹാത്രാസ് ദുരന്തം: മരണം 130 കടന്നു; പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും

Jul 3, 2024 06:03 AM

#HathrasStampede | ഹാത്രാസ് ദുരന്തം: മരണം 130 കടന്നു; പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും

പരിക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ യുപി സർക്കാർ ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കാനുള്ള...

Read More >>
Top Stories