#murder | ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാനെത്തിയ ഭാര്യയെ എസ്.പി ഓഫീസ് വളപ്പില്‍ വച്ച് കോണ്‍സ്റ്റബിള്‍ കുത്തിക്കൊലപ്പെടുത്തി

#murder | ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാനെത്തിയ ഭാര്യയെ എസ്.പി ഓഫീസ് വളപ്പില്‍ വച്ച് കോണ്‍സ്റ്റബിള്‍ കുത്തിക്കൊലപ്പെടുത്തി
Jul 1, 2024 03:54 PM | By Athira V

ബെംഗളൂരു: ( www.truevisionnews.com  ) കര്‍ണാടകയില്‍ എസ്.പി ഓഫീസ് വളപ്പില്‍ വച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ സ്വന്തം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോയി.

മമത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശാന്തിഗ്രാമയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു ലോകനാഥാണ്(48) പ്രതി.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഭർത്താവിനെതിരെ പരാതി നൽകാൻ മമത ഹാസന്‍ എസ്പി ഓഫീസിൽ എത്തിയപ്പോഴായിരുന്നു സംഭവം.

ഇതിൽ രോഷാകുലനായ ലോകനാഥ്, പതിയിരുന്ന് ഭാര്യയുടെ നെഞ്ചിൽ കുത്തുകയും പൊലീസുകാരും ആളുകളും നോക്കിനില്‍ക്കെ മമതയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

17 വര്‍ഷം മുന്‍പായിരുന്നു ലോകനാഥിന്‍റെയും മമതയുടെയും വിവാഹം. രണ്ട് മക്കളും ഇവര്‍ക്കുണ്ട്. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാവുമായിരുന്നു. നാല് ദിവസം മുന്‍പും വഴക്കുണ്ടായി. സംഭവത്തിൽ ഹാസൻ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


#police #constable #stabs #wife #death #premises #sps #offic #hassan

Next TV

Related Stories
#murder |  ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ തർക്കം; വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു

Jul 3, 2024 08:14 AM

#murder | ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ തർക്കം; വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു

70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ...

Read More >>
#murder |  അതിഥിതൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

Jul 2, 2024 09:21 AM

#murder | അതിഥിതൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ...

Read More >>
#murder | ടിവി ക്രൈം ഷോ പ്രചോദനം; 16കാരന്‍ ഒമ്പത് വയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

Jul 2, 2024 08:59 AM

#murder | ടിവി ക്രൈം ഷോ പ്രചോദനം; 16കാരന്‍ ഒമ്പത് വയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

ഗൃഹപാഠം ചെയ്യാന്‍ സഹായിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ 16കാരന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ആഭരണം...

Read More >>
#murder | വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ദുരഭിമാനക്കൊല; യുവതിയുടെ പിതാവടക്കം നാലുപേര്‍ അറസ്റ്റില്‍

Jun 30, 2024 07:15 AM

#murder | വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ദുരഭിമാനക്കൊല; യുവതിയുടെ പിതാവടക്കം നാലുപേര്‍ അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് മകളുടെ ഭര്‍ത്താവിനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസ്...

Read More >>
#gangrape |  10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

Jun 28, 2024 07:57 PM

#gangrape | 10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories