#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്
Jul 1, 2024 03:19 PM | By Athira V

( www.truevisionnews.com  ) സിക്ക വൈറസ് ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. മഹാരാഷ്ട്രയിലെ പൂനെയിൽ ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗർഭിണിയായ സ്ത്രീയ്ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു.

കഴിഞ്ഞ 10 ദിവസത്തിനിടെ പൂനെയിൽ അഞ്ച് സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിന് ശേഷമാണ് ​ഗർഭിണിയിൽ സിക്ക വെെറസ് ബാധിച്ചത്. ​സിക്ക വെെറസ് ബാധിച്ച ഗർഭിണിയായ സ്ത്രീ ഇപ്പോൾ ചികിത്സയിലാണ്.

ആദ്യത്തെ രണ്ട് കേസുകൾക്ക് ശേഷം സാമ്പിളുകൾ എൻഐവിയിലേക്ക് അയച്ചതിന് ശേഷം മെയ് 28 ന് അവരുടെ പരിശോധനാ റിപ്പോർട്ട് അണുബാധ സ്ഥിരീകരിച്ചു. മുൻകരുതൽ എന്ന നിലയിൽ രോഗലക്ഷണങ്ങളുള്ള എല്ലാവരുടെയും ഗർഭിണികളുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയാണ് ചെയ്തതെന്ന് പിഎംസി ഡെപ്യൂട്ടി ഹെൽത്ത് ഓഫീസർ ഡോ. കൽപന ബാലിവന്ത് പറഞ്ഞു.

എന്താണ് സിക്ക വെെറസ്?

പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക വൈറസ്. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. 1947-ൽ ഉഗാണ്ടയിൽ ആദ്യമായി തിരിച്ചറിഞ്ഞ സിക്ക പിന്നീട് ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, പസഫിക് ദ്വീപുകൾ, അമേരിക്ക എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തു.

ലക്ഷണങ്ങൾ

പനി ,സന്ധി വേദന , കണ്ണുകൾ ചുവപ്പ് നിറത്തിലേക്ക് മാറുക,   പേശി വേദന,   തലവേദന , ക്ഷീണം , ഛർദ്ദി , അടിവയറ്റിൽ വേദന‌

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കൊതുക് കടിയേൽക്കാതെ നോക്കുക എന്നതാണ് പ്രധാനം.

2. ഗർഭിണികൾ, ഗർഭധാരത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുക.

3. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങാൻ ശ്രദ്ധിക്കണം. 4

. വീടും പരിസരവും വെള്ളം കെട്ടിനിൽക്കാതെ നോക്കുക.

#pregnant #woman #tests #positive #zikavirus #india

Next TV

Related Stories
#zikavirus | സിക്ക വൈറസ്; സ്ഥിരീകരിച്ചത് 8 കേസുകൾ, ജാ​ഗ്രതാ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

Jul 3, 2024 03:57 PM

#zikavirus | സിക്ക വൈറസ്; സ്ഥിരീകരിച്ചത് 8 കേസുകൾ, ജാ​ഗ്രതാ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

രോ​ഗം ബാധിച്ച ​ഗർഭിണികളെയും, അവരുടെ ​ഗർഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും കേന്ദ്രം...

Read More >>
#HathrasStampede | ഹാഥ്റസ് ദുരന്തം; ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Jul 3, 2024 03:33 PM

#HathrasStampede | ഹാഥ്റസ് ദുരന്തം; ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

വണ്ടി എടുത്ത ശേഷം ഇവരെല്ലാവരും ഒറ്റയടിക്ക് വണ്ടിയിൽ നിന്ന് ഉയർന്ന പൊടി ശേഖരിക്കാൻ തിക്കും തിരക്കും...

Read More >>
#SuicideCase | അവിഹിത ബന്ധം ആരോപിക്കപ്പെട്ട് മർദ്ദനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

Jul 3, 2024 02:57 PM

#SuicideCase | അവിഹിത ബന്ധം ആരോപിക്കപ്പെട്ട് മർദ്ദനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് പിടിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവരിൽ രണ്ട് പേർ സ്ത്രീകളും രണ്ട് പേര‍ പുരുഷന്മാരുമാണെന്നും പൊലീസ്...

Read More >>
#EducationStrike | രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ

Jul 3, 2024 12:08 PM

#EducationStrike | രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ

നീറ്റ് - നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ്...

Read More >>
#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

Jul 3, 2024 11:27 AM

#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

വീട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തിയത്. അന്വേഷണത്തിനൊടുവിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടുകയും...

Read More >>
#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

Jul 3, 2024 10:24 AM

#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലടക്കം വലിയ തോതിൽ...

Read More >>
Top Stories