#murder | സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു കൊന്നു

#murder | സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു കൊന്നു
May 25, 2024 10:34 AM | By Susmitha Surendran

സബർമതി: (truevisionnews.com)  ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നു. കൊലപാതക കേസിൽ പ്രതിയായ ഭരത് പ്രജാപതിയാണ് 71 കാരനായ കേശ പട്ടേലിനെ ഇഷ്ടികകൊണ്ട് തലയിലും മുഖത്തും അടിച്ച് കൊലപ്പെടുത്തിയത്.

സംസ്ഥാനത്തെ തന്നെ ഏറ്റവും ശക്തമായ സുരക്ഷയുള്ള ജയിലിലാണ് ഇന്നലെ കൊലപാതകം നടന്നിരിക്കുന്നത്. സബർമതി സെൻട്രൽ ജയിലിലെ നാലാം യാർഡിലാണ് കൊലപാതകം നടന്നത്.

ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 40 വയസുകാരനാണ് 71 കാരനായ സഹതടവുകാരനെ ക്രൂരമായി ആക്രമിക്കപ്പെട്ടത്. 71കാരൻ ഉറങ്ങുമ്പോഴായിരുന്നു അക്രമം നടന്നതെന്നാണ് വിവരം.

71കാരന്റെ നിലവിളി കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ് കിടക്കുന്ന തടവുകാരനെ കാണുന്നത്. ജയിലിലെ മെഡിക്കൽ സംഘം 71കാരന് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അക്രമത്തിന് കാരണമായ പ്രകോപനത്തേക്കുറിച്ചുള്ള സൂചനകൾ ഇനിയും ലഭ്യമായിട്ടില്ല. ഗാന്ധിനഗർ സ്വദേശിയാണ് ഭരത് പ്രജാപതി. സൈനികനായിരുന്ന ഇയാളെ 2023 ജൂലൈ മാസം നടന്ന കൊലപാതക കേസിലാണ് ജയിലിലായത്.

തടവ് കാലത്തും അക്രമ സംഭവങ്ങളിൽ ഏർപ്പെട്ട പശ്ചാത്തലമുള്ളയാൾ കൂടിയാണ് ഇയാൾ. കൊലപാതക ശ്രമക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടിരിക്കുന്ന 71കാരൻ.

നേരത്തെ സബർമതി ജയിലിലേക്ക് തടവുകാർ മൊബൈൽ ഫോൺ അടക്കമുള്ളത് ഒളിച്ച് കടത്തിയത് വൻ വിവാദം ആയിരുന്നു. ജയിൽ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തുന്നതാണ് നിലവിലെ കൊലപാതകം.

#Inside #Central #Jail #prisoner #beat #fellow #prisoner #death #brick

Next TV

Related Stories
 #Murder | പാർക്കിലിരുന്ന നവദമ്പതികളെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

Jun 24, 2024 05:26 PM

#Murder | പാർക്കിലിരുന്ന നവദമ്പതികളെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

പ്രണയത്തിലായിരുന്ന ഇരുവരും അകന്ന ബന്ധുക്കളുമാണ്. രണ്ട് മാസം മുൻപാണ് ഇവർ...

Read More >>
#murder | മകളെ കാണാനില്ലെന്ന് പിതാവ്; പൊലീസ് തിരച്ചില്‍ അവസാനിച്ചത് വീടിനുള്ളിൽ അമ്മയൊരുക്കിയ കുഴിമാടത്തിൽ

Jun 24, 2024 11:09 AM

#murder | മകളെ കാണാനില്ലെന്ന് പിതാവ്; പൊലീസ് തിരച്ചില്‍ അവസാനിച്ചത് വീടിനുള്ളിൽ അമ്മയൊരുക്കിയ കുഴിമാടത്തിൽ

മകളെ താൻ കൊന്നതല്ലെന്നും അവൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഒഴിവാക്കാനാണ് വീട്ടിനുള്ളിൽ ആരുമറിയാതെ...

Read More >>
#Murder | ബലാത്സംഗശ്രമം പരാജയപ്പെട്ടു; യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി രണ്ട് ട്രെയിനുകളിൽ തള്ളി 60-കാരൻ

Jun 24, 2024 07:17 AM

#Murder | ബലാത്സംഗശ്രമം പരാജയപ്പെട്ടു; യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി രണ്ട് ട്രെയിനുകളിൽ തള്ളി 60-കാരൻ

എന്നാല്‍ യുവതി ഉണര്‍ന്ന് ബഹളം വെച്ചതോടെ ബലാത്സംഗശ്രമം പരാജയപ്പെട്ടു. ഇതോടെ പട്ടേല്‍ യുവതിയെ കഴുത്തുഞെരിച്ച്...

Read More >>
#Murder | 'കുട്ടി തന്‍റേതല്ല, ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന് സംശയം'; ഒരുവയസുള്ള മകനെ കൊന്ന് പിതാവ്, അറസ്റ്റിൽ

Jun 23, 2024 09:44 PM

#Murder | 'കുട്ടി തന്‍റേതല്ല, ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന് സംശയം'; ഒരുവയസുള്ള മകനെ കൊന്ന് പിതാവ്, അറസ്റ്റിൽ

തനിക്ക് മറ്റൊരു ബന്ധുണ്ടെന്നും കുട്ടി തന്‍റേതല്ലെന്ന് പറഞ്ഞ് ഭർത്താവ് നിരന്തരം വഴക്കിടുമായിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി...

Read More >>
#MurderCase | 21-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

Jun 23, 2024 11:40 AM

#MurderCase | 21-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

പ്രതികൾ മുൻപും വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എസ്പി വകുൽ ജിൻഡാൽ...

Read More >>
Top Stories