ബെംഗളൂരു: (truevisionnews.com) നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 34കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു പൊലീസാണ് ചൊവ്വാഴ്ച 34കാരനെ അറസ്റ്റ് ചെയ്തത്.
നാല് വയസുകാരിയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. ഐസ്ക്രീം വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു പീഡനമെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
ശനിയാഴ്ചയാണ് കുട്ടിയെ ഐസ്ക്രീം വാങ്ങി നൽകാമെന്ന പേരിൽ ഇയാൾ വീട്ടിൽ നിന്ന് കൊണ്ട് പോയത്. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെയായിരുന്നു ഇത്. പീഡനത്തിന് ശേഷം ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ കാണാതെ അമ്മ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ പരിസരത്ത് അയൽവാസികൾക്കൊപ്പം തിരച്ചിൽ നടത്തുമ്പോഴാണ് യുവാവിനൊപ്പമാണ് കുട്ടിയെ അവസാനം കണ്ടതെന്ന് വ്യക്തമാവുകയായിരുന്നു.
യുവാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ യുവാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിക്കുന്നത്.
ഇതിന് പിന്നാലെയാണ് യുവാവ് പെൺകുട്ടിയുടെ മൃതദേഹം റോഡ് സൈഡിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ മൃതദേഹം രാമനഗര ജില്ലയിലെ മാഗാഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കണ്ടെത്തിയത്.
മേഖലയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പോക്കറ്റടി കേസിൽ പ്രതിയായ യുവാവ് കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെ വീട്ടിൽ സ്ഥിരമായി എത്തിയിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പോക്സോ അടക്കമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
#34year #old #man #arrested #case #rape #murder #four #year #old #girl.