#CRIME | ഭര്‍ത്താവിന്റെ സുഹൃത്തുമായി രഹസ്യബന്ധം, തര്‍ക്കം; കോടതിമുറിയില്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി 63-കാരന്‍

#CRIME | ഭര്‍ത്താവിന്റെ സുഹൃത്തുമായി രഹസ്യബന്ധം, തര്‍ക്കം; കോടതിമുറിയില്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി 63-കാരന്‍
Jul 24, 2024 01:17 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  കോടതിക്കുള്ളില്‍ അഭിഭാഷകയെ 63-കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം.

അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമല(38)യ്ക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഏവരെയും നടുക്കിയ സംഭവം. കുത്തേറ്റ വിമലയും കെട്ടിട നിര്‍മാണ കമ്പനിയുടമയായ ജയറാം റെഡ്ഡിയും നേരത്തെ അടുപ്പത്തിലായിരുന്നു.

പിന്നീട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയറാം റെഡ്ഡിക്കെതിരേ വിമല വധശ്രമം ആരോപിച്ച് കേസ് നല്‍കി. ഈ കേസിന്റെ വിചാരണയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം.

ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് കേസിലെ വാദംകേള്‍ക്കല്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെ കൈയില്‍ കറിക്കത്തിയുമായി എത്തിയ ജയറാം റെഡ്ഡി കോടതിമുറിയിലെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന വിമലയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഒട്ടേറെതവണ യുവതിക്ക് കുത്തേറ്റതായാണ് വിവരം. ഉടന്‍തന്നെ കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി പ്രതിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

ജയറാം റെഡ്ഡി ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നുവെന്നാണ് വിമല പോലീസിന് നല്‍കിയ മൊഴി. വിമലയും ജയറാം റെഡ്ഡിയും പിന്നീട് അടുപ്പത്തിലായി.

ഇരുവരും പലതവണ രഹസ്യമായി തമ്മില്‍ കാണുകയും ബന്ധം മുന്നോട്ടുപോവുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. സാമ്പത്തിക തര്‍ക്കവും ഉടലെടുത്തു. തുടര്‍ന്ന് 2020-ലാണ് ജയറാം റെഡ്ഡിക്കെതിരേ വിമല ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് പരാതി നല്‍കിയതെന്നും പോലീസ് പറഞ്ഞു.

#63year #old #man #stabbed #lawyer #inside #court.

Next TV

Related Stories
#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

Sep 7, 2024 07:48 PM

#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്നാണ്...

Read More >>
#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

Sep 7, 2024 06:38 AM

#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

ഇവരുടെ മൃതദേഹം വീട്ടിലെ ശുചിമുറിയിൽ തള്ളിയ പെട്ടിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്....

Read More >>
#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

Sep 7, 2024 06:11 AM

#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

ബംഗ്ലാദേശിലെ ആര്‍മി ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നതെന്നാണ്...

Read More >>
#rape | പട്ടാപ്പകല്‍  ഫുട്ട്പാത്തില്‍ വെച്ച്  യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

Sep 6, 2024 12:55 PM

#rape | പട്ടാപ്പകല്‍ ഫുട്ട്പാത്തില്‍ വെച്ച് യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന്...

Read More >>
#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

Sep 5, 2024 02:59 PM

#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവറും ഇയാളുടെ സഹായിയും ചേര്‍ന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ്...

Read More >>
#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

Sep 5, 2024 07:09 AM

#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് വീടിന്റെ ടറസിൽ നിന്ന്...

Read More >>
Top Stories