#saved | മൊപ്പെഡില്‍ പോകവേ ഒഴുക്കില്‍പ്പെട്ടു; കണ്ടുനിന്നവരും റീൽസ് എടുക്കാനെത്തിയവരും കൈകോര്‍ത്ത് രക്ഷിച്ചു

#saved | മൊപ്പെഡില്‍ പോകവേ ഒഴുക്കില്‍പ്പെട്ടു; കണ്ടുനിന്നവരും റീൽസ് എടുക്കാനെത്തിയവരും കൈകോര്‍ത്ത് രക്ഷിച്ചു
Jul 27, 2024 03:59 PM | By Susmitha Surendran

ആലത്തൂര്‍ (പാലക്കാട്): (truevisionnews.com)  നിറഞ്ഞുകവിഞ്ഞൊഴുകുന്ന ആലത്തൂര്‍ എടാമ്പറമ്പ് ചെക്ഡാം കം കോസ്‌വേയില്‍ ഒഴുക്കില്‍പ്പെട്ട മൊപ്പെഡ് യാത്രക്കാരനെ അവിടെയുണ്ടായിരുന്നവര്‍ കൈകോര്‍ത്തുനിന്ന് വലിച്ച് കരകയറ്റി.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എരിമയൂര്‍ ചുള്ളിമട സ്വദേശി പൊന്നുമണിയാണ് കോസ്‌വേയുടെ മുകളിലൂടെ മൊപ്പെഡില്‍ പോകുമ്പോള്‍ ഒഴുക്കില്‍പ്പെട്ടത്.

കോസ്‌വേയുടെ അരികിലെ കോണ്‍ക്രീറ്റ് കെട്ടില്‍ വാഹനവും യാത്രക്കാരനും തടഞ്ഞുനിന്നത് ഭാഗ്യമായി. താഴെ കുത്തിയൊഴുകുന്ന ഗായത്രിപ്പുഴ. മുകളില്‍ തടയണ നിറഞ്ഞൊഴുകിയെത്തുന്ന വെള്ളം.

പൊന്നുമണി മനസാന്നിധ്യം കൈവിടാതെ പിടിച്ചുനിന്നു. ലോഡിങ് തൊഴിലില്‍നിന്ന് വിരമിച്ച പ്രദേശവാസി ശിവന്‍ ഇതെല്ലാം കണ്ട് പുഴക്കരയിലുണ്ടായിരുന്നു.

പുഴയിലെ വെള്ളം കാണാനും റീല്‍സ് എടുക്കാനുമായി ഒരു സംഘം ചെറുപ്പക്കാരും അവിടെയെത്തിയിരുന്നു. പുഴയും പരിസരവും ചെറുപ്പകാലം തൊട്ടേ പരിചയമുള്ള ശിവന്‍ ചെറുപ്പക്കാരെയും കൂട്ടി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.

പൊന്നുമണിയെയും മൊപ്പെഡിനെയും പിടിച്ചുയര്‍ത്തി. ഒഴുക്കില്‍പ്പെട്ട് വീഴാതിരിക്കാന്‍ പെണ്‍കുട്ടികളടക്കം എല്ലാവരും കൈകോര്‍ത്ത് പിടിച്ചുനിന്ന് വലിച്ച് കരയിലെത്തിച്ചു.

മിനിട്ടുകള്‍ക്കുള്ളില്‍ വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താനായതിനാല്‍ പോലീസിനെയോ അഗ്‌നിരക്ഷാസേനയെയോ വിവരമറിയിച്ചില്ല.

സംഭവം ചിത്രീകരിച്ച ചിലര്‍ വീഡിയോദൃശ്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് വെള്ളിയാഴ്ച തരംഗമായത്. അപകടത്തില്‍പ്പെട്ടയാള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഗൗരവം മനസ്സിലായത് വീഡിയോയിലെ ദൃശ്യം കണ്ടതോടെയാണ്.

#passenger #stuck #check #dam #cum #causeway #rescued

Next TV

Related Stories
#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

Oct 18, 2024 01:31 PM

#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.ഇല്യാസാണ് പോസ്റ്റ്‌മോര്‍ട്ടം...

Read More >>
#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

Oct 18, 2024 01:20 PM

#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം...

Read More >>
#goldrate |  ഞെട്ടി ഉപഭോക്താക്കൾ, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

Oct 18, 2024 01:16 PM

#goldrate | ഞെട്ടി ഉപഭോക്താക്കൾ, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണവിലയുടെ മുന്നേറ്റം തുടരുകയാണ്....

Read More >>
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 12:55 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#sandalwood | കോഴിക്കോട്  അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

Oct 18, 2024 12:51 PM

#sandalwood | കോഴിക്കോട് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം...

Read More >>
#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 18, 2024 12:39 PM

#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക്...

Read More >>
Top Stories










Entertainment News