#constructioncost | ലിഫ്റ്റിന് 17 ലക്ഷം, തൊഴുത്തിന് 23 ലക്ഷം; മുഖ്യമന്ത്രിയുടെ വസതിയിലെ നിർമാണച്ചെലവുകൾ പുറത്ത്

#constructioncost | ലിഫ്റ്റിന് 17 ലക്ഷം, തൊഴുത്തിന് 23 ലക്ഷം; മുഖ്യമന്ത്രിയുടെ വസതിയിലെ നിർമാണച്ചെലവുകൾ പുറത്ത്
Jul 27, 2024 04:15 PM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com) മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള ചാണക കുഴിക്കുവേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത് 4.40 ലക്ഷം രൂപ.

കാലിത്തൊഴുത്തിനുവേണ്ടി ചെലവാക്കിയത് 23.98 ലക്ഷം രൂപ. നിയമസഭയില്‍ ടി. സിദ്ദിഖ് എം.എൽ.എയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പൊതുമരാമത്ത് മന്ത്രി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ക്ലിഫ് ഹൗസില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങളാണ് ടി. സിദ്ദിഖ് എം.എല്‍.എ. ആവശ്യപ്പെട്ടത്.

14 പൂര്‍ത്തിയായ പ്രവൃത്തികളുടെ കണക്കാണ് ഇപ്പോൾ നിയമസഭയെ അറിയിച്ചിരിക്കുന്നത്. ആകെ 1,80,81,000 രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് ക്ലിഫ് ഹൗസില്‍ മാത്രം 2021 മുതല്‍ 2023 വരെ നടത്തിയിട്ടുള്ളത്.

ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് സെക്യൂരിറ്റി ഗാര്‍ഡ് റൂമിന്റെ നിര്‍മാണത്തിനാണ്. 98 ലക്ഷം രൂപ. ലിഫ്റ്റ് സ്ഥാപിക്കാൻ 17 ലക്ഷവും ക്ലിഫ്ഹൗസിലെ പൈപ്പ് ലൈന്‍ മാറ്റിവെക്കാന്‍ 5.65 ലക്ഷവും ചെലവാക്കി.

രണ്ടുതവണയായി ശുചിമുറി നന്നാക്കാന്‍ 2.95 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. പെയിന്റിങ്ങിന് 12 ലക്ഷം രൂപയും വേണ്ടിവന്നു.

ബാക്കിയുള്ള പണികള്‍ക്കായി ടെന്‍ഡര്‍ നടപടികള്‍ തുടരുകയാണ്. പൂര്‍ത്തിയായ പ്രവൃത്തികളില്‍ ഏറ്റവും കൂടുതല്‍ തുകയുടെ കരാര്‍ ഊരാളുങ്കലിനാണ് ലഭിച്ചത്.

#17 #lakhs #lift #23 #lakhs #barn #construction #costs #Chief Minister's #residence #out

Next TV

Related Stories
#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

Oct 18, 2024 01:31 PM

#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.ഇല്യാസാണ് പോസ്റ്റ്‌മോര്‍ട്ടം...

Read More >>
#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

Oct 18, 2024 01:20 PM

#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം...

Read More >>
#goldrate |  ഞെട്ടി ഉപഭോക്താക്കൾ, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

Oct 18, 2024 01:16 PM

#goldrate | ഞെട്ടി ഉപഭോക്താക്കൾ, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണവിലയുടെ മുന്നേറ്റം തുടരുകയാണ്....

Read More >>
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 12:55 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#sandalwood | കോഴിക്കോട്  അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

Oct 18, 2024 12:51 PM

#sandalwood | കോഴിക്കോട് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം...

Read More >>
#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 18, 2024 12:39 PM

#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക്...

Read More >>
Top Stories










Entertainment News