#ArjunMissing | ഷിരൂർ ദൗത്യം: മാൽപെ സംഘത്തിന് തിരച്ചിലിന് ഔദ്യോഗിക അനുമതി ഇല്ല: കാർവാർ എം എൽ എ മുന്നോട്ട് പോകാൻ നിർദ്ദേശം നൽകി

#ArjunMissing | ഷിരൂർ ദൗത്യം: മാൽപെ സംഘത്തിന് തിരച്ചിലിന് ഔദ്യോഗിക അനുമതി ഇല്ല: കാർവാർ എം എൽ എ മുന്നോട്ട് പോകാൻ നിർദ്ദേശം നൽകി
Jul 27, 2024 04:22 PM | By Susmitha Surendran

(truevisionnews.com)  കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിനായി ഈശ്വർ മാൽപെ സം​ഘത്തിന് ഔദ്യോഗിക അനുമതി ഇല്ല.

സ്വന്തം റിസ്കിൽ ഡൈവിന് നിർദ്ദേശം നൽകിയിരിക്കുന്നത്. കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ ഇടപെട്ട് മുന്നോട്ട് പോകാൻ നിർദ്ദേശം നൽകി.

​ഗം​ഗാവാലിയിലെ അടിയൊഴുക്ക് ശക്തമായതിനാലാണ് ഔദ്യോ​ഗിക അനുമതി നൽകാത്തത്. അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ നേവിക്ക് നിർദ്ദേശം കളക്ടർ നൽകിയിട്ടുണ്ട്.

നദിയിൽ നേവി സുരക്ഷയൊരുക്കും. മുള കുത്തി നിർത്തി അതിൽ ഊർന്ന് താഴേക്കിറങ്ങുക സ്കൂബാ ടീമിൻ്റെ രീതി. ഒഴുക്കുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ ചെയ്യാറുണ്ട്. ഇതിനായി മുളകൾ ​ഗം​ഗാവാലിയിൽ എത്തിച്ചിട്ടുണ്ട്.

അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ നടക്കുന്നത്.

മൂന്ന് തവണ ഡൈവ് നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നാലാം ഘട്ട പരിശോധനകൾ പുരോ​ഗമിക്കുകയാണ്.

ഇരുപതിലേറെ നിർണായക രക്ഷാദൗത്യത്തിൽ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വർ മാൽപെ. ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാൽപെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം.

അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാർ, സോണൽ സിഗ്‌നലുകൾ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.

#IshwarMalpe #team #does #not #official #permission #search #Arjun.

Next TV

Related Stories
#RahulGandhi | രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

Sep 8, 2024 08:30 AM

#RahulGandhi | രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

9 ,10 തീയതികളിൽ രാഹുൽഗാന്ധി വാഷിംഗ്ടൺ ഡിസി സന്ദർശിക്കും....

Read More >>
#Fire |  പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

Sep 8, 2024 06:15 AM

#Fire | പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

തീപിടിത്തത്തിൻ്റെ കാരണം...

Read More >>
#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 7, 2024 09:47 PM

#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത്...

Read More >>
#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

Sep 7, 2024 09:37 PM

#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

വിഷയത്തിൽ, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാൻ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തുകയും...

Read More >>
#buildingcollapse  | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

Sep 7, 2024 08:15 PM

#buildingcollapse | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്...

Read More >>
#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Sep 7, 2024 07:42 PM

#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പൂജയുടെ സെലക്ഷന്‍ യു.പി.എസ്.സി. റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ്...

Read More >>
Top Stories