#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം
Jul 27, 2024 03:56 PM | By Athira V

മലപ്പുറം: ( www.truevisionnews.com   )നിപാ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി.

27908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ അഞ്ചു ദിവസം കൊണ്ട് സർവ്വേ പൂർത്തിയാക്കിയത്. ഈ സർവ്വേയിൽ 1350 പനി ബാധിതരെ കണ്ടെത്തുകയും നിപ കണ്‍ട്രോള്‍ സെല്ലിലെ കോൺടാക്ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി.

പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിൽ 144 ടീമുകൾ 14500 വീടുകളിലാണ് സർവ്വേ പൂർത്തിയാക്കിയത്. ഇതിൽ 944 പേർ ക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ആനക്കയം പഞ്ചായത്തിൽ 95 ടീമുകൾ 13408 വീടുകളിലാണ് സന്ദർശിച്ചത്. ഇതിൽ 406 പേർ പനിയുള്ളവരായി കണ്ടെത്തി.

കണ്ടെത്തിയവരെയെല്ലാം നിപ കൺട്രോൾ സെല്ലിൽ നിന്ന് ബന്ധപ്പെടുകയും ഫോൺ മുഖേന വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നിപാ രോഗം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ദിവസം തന്നെ ആരോഗ്യവകുപ്പ് രണ്ട് ഗ്രാമപഞ്ചായത്തുകളിലും ഫീൽഡ് സർവ്വേ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു.

ജൂലൈ 21 മുതൽ തുടങ്ങിയ സർവ്വേ 25 വ്യാഴാഴ്ചയാണ് പൂർത്തീകരിച്ചത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിൽ പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആനക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യപ്രവർത്തകരോടൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എം.എൽ.എസ്.പി നഴ്സുമാർ, ആർ.ബി.എസ്.കെ നഴ്സുമാർ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വെറും അഞ്ചു ദിവസം കൊണ്ട് ജില്ലയിലെ ഈ ആരോഗ്യസേന മുപ്പതിനായിരത്തോളം വരുന്ന വീടുകൾ സന്ദർശിച്ച സർവ്വേ പൂർത്തിയാക്കിയതിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.

ഫീൽഡ് സർവ്വേ ദ്രുതഗതിയില്‍ പൂർത്തിയാക്കിയ ആരോഗ്യ പ്രവർത്തകരെയും ജില്ലാ ഭരണകൂടത്തെയും നിപ അവലോകനയോഗത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രത്യേകം അഭിനന്ദിച്ചു.

പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ 1707 വീടുകളിൽ ഫീൽഡ് സർവ്വേ സംഘങ്ങൾ വീണ്ടും സന്ദർശനം നടത്തുകയും അവരുടെ കൂടി സർവ്വേ പൂർത്തിയാക്കുകയും ചെയ്യും.

#nipah #field #survey #malappuram #creates #best #model

Next TV

Related Stories
#accident |  നിയന്ത്രണം വിട്ട കാര്‍ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; കാര്‍ യാത്രികനായ ഒരാള്‍ക്ക് പരിക്ക്

Nov 25, 2024 03:49 PM

#accident | നിയന്ത്രണം വിട്ട കാര്‍ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; കാര്‍ യാത്രികനായ ഒരാള്‍ക്ക് പരിക്ക്

തൃശൂരിൽ നിന്ന് തൃപ്രയാറിലേക്ക് പോയിരുന്ന സ്വകാര്യ ബസിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു...

Read More >>
#clash | കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു;  ഹോട്ടൽ ഉടമയ്ക്കുനേരെ വടിവാൾ വീശി ഭീഷണി

Nov 25, 2024 03:16 PM

#clash | കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; ഹോട്ടൽ ഉടമയ്ക്കുനേരെ വടിവാൾ വീശി ഭീഷണി

ബിരിയാണിയാണ് ഇരുവരും കഴിച്ചത്. സമീപവാസികളായ ഇവർ ഇടക്കിടെ കഴിക്കാനെത്തുന്നവരാണെന്ന് ഹോട്ടലുടമ പറയുന്നു....

Read More >>
#suicide |  അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

Nov 25, 2024 03:14 PM

#suicide | അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

കുളത്തിൽ ചാടിയ യുവതിയെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ...

Read More >>
#rescued | രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി, അപകടം അടുക്കളയില്‍ കളിക്കുന്നതിനിടയില്‍

Nov 25, 2024 03:11 PM

#rescued | രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി, അപകടം അടുക്കളയില്‍ കളിക്കുന്നതിനിടയില്‍

തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ കുഞ്ഞുമായി ജംഷീദ് മുക്കം അഗ്നിരക്ഷാ നിലയത്തില്‍ എത്തി. ഒട്ടും വൈകാതെ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങൾ...

Read More >>
#rain | നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Nov 25, 2024 02:50 PM

#rain | നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

Read More >>
Top Stories