ബെംഗളൂരു : (truevisionnews.com) ബെംഗളൂരുവിലെ കോറമംഗലയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.കോറമംഗലയിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന കൃതി കുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ബിഹാർ സ്വദേശിയാണ് കൃതി കുമാരി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പരിചയക്കാരാണോ കുറ്റം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നത്.സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമ സ്ഥലത്തെത്തി പരിശോധ നടത്തുകയാണ്.
അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞുവെന്നും പ്രതിയെ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയാണെന്നും സാറാ ഫാത്തിമ അറിയിച്ചു.
#young #woman #killed #slitting #throat #Vigorously #defendant