#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ

#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ
Jul 23, 2024 12:17 PM | By Susmitha Surendran

ഭോപാൽ: (truevisionnews.com)  മധ്യപ്രദേശിലെ രാജ്ഗഡിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊന്ന് കത്തിച്ച് ഭർതൃ വീട്ടുകാരുടെ കൊടുംക്രൂരത.

നാല് മാസം ഗർഭിണിയായ യുവതിയുടെ കൈകളും കാലുകളും വെട്ടിമാറ്റിയ ശേഷം, നിശ്ചമായ ശരീരം ചുട്ടെരിക്കുകയായിരുന്നു. 23കാരിയായ റീന തൻവാറാണ് കൊല്ലപ്പെട്ടത്.

സംഭവത്തിനു പിന്നാലെ ഭർത്താവ് മിഥുനും ഇയാളുടെ മാതാപിതാക്കളും ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. കാളിപീഠ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തൻഡിഖുർദ് ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം.

അഞ്ച് വർഷം മുൻപ് വിവാഹിതയായ റീന, നിരന്തരം ഭർതൃ വീട്ടുകാരുടെ പീഡനത്തിന് ഇരയായിരുന്നു. റീന കൊല്ലപ്പെട്ട വിവരം ഗ്രാമവാസികൾ കഴിഞ്ഞ ദിവസം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് എത്തിയ വീട്ടുകാർക്ക് പാതികത്തിയ ശരീരം മാത്രമാണ് കാണാനായത്. മൃതദേഹ അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.

റീനക്കും മിഥുനും ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമതും ഗർഭം ധരിച്ചിരിക്കെയാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്. മിഥുന്റെ മാതാപിതാക്കൾ പണം ആവശ്യപ്പെട്ടുകൊണ്ട് തുടർച്ചയായി മകളെ ഉപദ്രവിച്ചിരുന്നെന്ന് റീനയുടെ പിതാവ് രാംപ്രസാദ് തൻവാർ പറഞ്ഞു.

പലപ്പോഴായി പണം നൽകിയിട്ടും അവർ പീഡനം നിർത്തിയില്ല. ഇത്തവണ തങ്ങൾ എത്തിയപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നുവെന്നും രാംപ്രസാദ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#Brutality #over #dowry #Pregnant #woman #hacked #death #burnt #husband's #family #hiding

Next TV

Related Stories
#murder | പെൺസുഹൃത്തിനൊപ്പം കൂട്ടുകാരന്റെ വീട്ടിലെത്തിയ 17 കാരനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു

Jan 20, 2025 04:06 PM

#murder | പെൺസുഹൃത്തിനൊപ്പം കൂട്ടുകാരന്റെ വീട്ടിലെത്തിയ 17 കാരനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു

നെഞ്ചിൽ കത്തികുത്തിയിറങ്ങിയ 17 കാരൻ അപ്പോൾ തന്നെ മരിച്ചു. കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ ഓടി രക്ഷപെടുകയായിരുന്നുവെന്നും പൊലീസ്...

Read More >>
#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

Jan 19, 2025 07:22 AM

#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

രണ്ടുപേരും തമ്മില്‍ 50 രൂപയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു....

Read More >>
#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

Jan 17, 2025 02:27 PM

#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത ഫിഷിങ് ഹാർബർ പൊലീസ് എട്ട് യുവാക്കളെ അറസ്റ്റ് ചെയ്തു....

Read More >>
#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

Jan 16, 2025 07:38 PM

#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കൊലപാതക വിവരമറിഞ്ഞു വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ...

Read More >>
#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

Jan 15, 2025 01:22 PM

#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

വിവാഹം ഉറപ്പിച്ചിരുന്ന തനുവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍...

Read More >>
Top Stories