#ArjunMIssing | ഈശ്വർ മൽപെ മൂന്നാം തവണ ഒഴുകിപ്പോയി, നാവികസേന രക്ഷപ്പെടുത്തി; ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും എം വിജിൻ എംഎൽഎ

#ArjunMIssing | ഈശ്വർ മൽപെ മൂന്നാം തവണ ഒഴുകിപ്പോയി, നാവികസേന രക്ഷപ്പെടുത്തി; ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും എം വിജിൻ എംഎൽഎ
Jul 27, 2024 03:36 PM | By VIPIN P V

ബെം​ഗളൂരു: (truevisionnews.com)ഗം​ഗാവലി പുഴയിൽ സി​ഗ്നൽ കിട്ടിയ സ്ഥലത്ത് മൂന്ന് തവണ ഈശ്വർ മൽപെ മുങ്ങിയെന്നും മൂന്നാം തവണ കയർ പൊട്ടി ഈശ്വർ മൽപെ ഒഴുകിപ്പോയെന്നും എം വിജിൻ എംഎൽഎ.

ഈശ്വർ മൽപെയെ നാവികസേന രക്ഷിക്കുകയായിരുന്നുവെന്നും എംഎൽഎ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അടിയൊഴുക്ക് ശക്തമാണെന്നും വൈകിട്ടും ദൗത്യം തുടരുമെന്നും എം വിജിൻ എംഎൽഎ പറഞ്ഞു.

ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ദൗത്യം നടത്തുന്നത്. സി​ഗ്നൽ കിട്ടിയ സ്ഥലത്ത് ഈശ്വർ മൽപെ രണ്ടു തവണ ഇറങ്ങി.

മൂന്നാം തവണ ഇറങ്ങിയപ്പോൾ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി. പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാൽ കൂടുതൽ ആഴത്തിലേക്ക് ഈശ്വറിന് പോകാൻ കഴിഞ്ഞില്ല.

നദിയുടെ താഴ്ചയിലേക്ക് പോയെങ്കിലും അടിയൊഴുക്ക് ശക്തമായത് കൊണ്ട് തിരിച്ചു കയറേണ്ടി വന്നെന്നും എംഎൽഎ പറഞ്ഞു. നിലവിൽ ഭക്ഷണം കഴിക്കാനായി ബ്രേക്ക് എടുത്തിരിക്കുകയാണ്.

അതിനു ശേഷം ദൗത്യം തുടരുമെന്നും വലിയ ആത്മവിശ്വാസമാണ് ഈശ്വർ മൽപെ പ്രകടിപ്പിക്കുന്നതെന്നും എം വിജിൻ എംഎൽഎ പറഞ്ഞു.

പുഴയിൽ ഇറങ്ങിയ ആളുമായി കരയിൽ ഉള്ളവർക്ക് ആശയവിനിമയം നടക്കുന്നുണ്ട്. നദിക്കടിയിൽ വലിയ പാറകളുണ്ടെന്നും എംഎൽഎ പറഞ്ഞു.

#IshwarMalpe #adrift #thirdtime #rescued #Navy #MViginMLA #expressed #confidence

Next TV

Related Stories
#RahulGandhi | രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

Sep 8, 2024 08:30 AM

#RahulGandhi | രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

9 ,10 തീയതികളിൽ രാഹുൽഗാന്ധി വാഷിംഗ്ടൺ ഡിസി സന്ദർശിക്കും....

Read More >>
#Fire |  പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

Sep 8, 2024 06:15 AM

#Fire | പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

തീപിടിത്തത്തിൻ്റെ കാരണം...

Read More >>
#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 7, 2024 09:47 PM

#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത്...

Read More >>
#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

Sep 7, 2024 09:37 PM

#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

വിഷയത്തിൽ, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാൻ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തുകയും...

Read More >>
#buildingcollapse  | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

Sep 7, 2024 08:15 PM

#buildingcollapse | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്...

Read More >>
#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Sep 7, 2024 07:42 PM

#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പൂജയുടെ സെലക്ഷന്‍ യു.പി.എസ്.സി. റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ്...

Read More >>
Top Stories