#fashion | കാനിൽ തിളങ്ങി കനി കുസൃതി; ശ്രദ്ധയാകർഷിച്ച് കനിയുടെ തണ്ണിമത്തൻ ബാഗ്

#fashion |  കാനിൽ തിളങ്ങി കനി കുസൃതി; ശ്രദ്ധയാകർഷിച്ച് കനിയുടെ തണ്ണിമത്തൻ ബാഗ്
May 24, 2024 10:15 PM | By Athira V

പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ ഓഫ് ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോട് അനുബന്ധിച്ചാണ് കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂൺ എന്നിവർ കാൻ വേദിയിലെത്തിയത്.

മലയാളി താരം കനി കുസൃതിയുടെ തണ്ണിമത്തൻ ബാഗ്. ആകാർഷമായ രീതിയിലാണ് ദിവ്യ പ്രഭ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇതിനോടൊപ്പം താരങ്ങളുടെ ഔട്ട്ഫിറ്റും ചർച്ചയായി കഴിഞ്ഞു.

https://www.instagram.com/p/C7VzOrjyVcb/?utm_source=ig_web_copy_link

നിരവധി പേർ ദിവ്യപ്രഭയുടേയും കനി കുസൃതിയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്. ബ്രൗൺ നിറത്തിലുള്ള ഷർട്ട് ടൈപ്പ് ഗൗൺ ധരിച്ച് അതീവ ​ഗ്ലാമറസായാണ് ദിവ്യപ്രഭ റെഡ് കാർപറ്റിലെത്തിയത്.

https://www.instagram.com/p/C7UxDAxAm7_/?utm_source=ig_web_copy_link

ഐവറി നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു ഹൃദു ഹാറൂണിന്റെ ഔട്ട്ഫിറ്റ്. പ്രദർശനത്തിനു ശേഷം താരങ്ങൾ എല്ലാവരും റെഡ് കാർപ്പറ്റിൽ അണിനിരന്നു. ശരീരത്തോടു ചേർന്നു കിടക്കുന്ന പഫ്സ്ലീവുള്ള വീ നെക്ക് ഐവറി ഗൗണായിരുന്നു കനിയുടെ ഔട്ട് ഫിറ്റ്.

വസ്ത്രത്തിനു ചേരുന്ന രീതിയിലുള്ളതായിരുന്നു ആക്സസറീസ്. തിളങ്ങുന്ന ഹാങ്ങിങ് കമ്മലായിരുന്നു പ്രധാന ആകർഷണം. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണ് കനിയുടെ കയ്യിലെ തണ്ണിമത്തൻ ബാഗ് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാണ്.

ബ്രാലെറ്റ് ഷര്‍ട്ട് ടൈപ്പ് ഗൗണായിരുന്നു ദിവ്യ പ്രഭയുടെ വേഷം. ഐവറി നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു ഹൃദു ഹാറൂണിന്റെ വേഷം. കാൻ ചലച്ചിത്ര വേദിയിലെത്തിയ താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചു.

സിനിമാ മേഖലയിൽ നിന്നടക്കമുള്ള നിരവധി പ്രമുഖർ താരങ്ങളെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇന്ത്യൻ താരങ്ങളെ ആവേശ സ്വീകരണമാണ് കാൻ ഫെസ്റ്റിവലിൽ ലഭിച്ചത്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ചിത്രം. മുംബൈയിൽ താമസിക്കുന്ന രണ്ട് നഴ്‌സുമാരായ പ്രഭയുടെയും അനുവിൻ്റെയും അവരുടെ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ചിത്രത്തിൽ. കാൻ മത്സരത്തിൽ സിനിമ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ സംവിധായികയാണ് കപാഡിയ.

ചിത്രത്തിന്റെതാരങ്ങളോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവരും റെഡ് കാർപ്പറ്റിൽ എത്തിയിരുന്നു. 


#Kanikusruti #shines #ear #Kani #Watermelon #Bag #Attracts #Attention

Next TV

Related Stories
#shraddhakapoor | ടീസര്‍ ലോഞ്ചില്‍ കലംകാരി ഓര്‍ഗന്‍സ സാരിയില്‍ തിളങ്ങി ശ്രദ്ധാ കപൂര്‍

Jun 15, 2024 04:08 PM

#shraddhakapoor | ടീസര്‍ ലോഞ്ചില്‍ കലംകാരി ഓര്‍ഗന്‍സ സാരിയില്‍ തിളങ്ങി ശ്രദ്ധാ കപൂര്‍

ഓര്‍ഗന്‍സ ഫാബ്രിക് വര്‍ക്കുകള്‍ നിറഞ്ഞ ഓറഞ്ച് ഷെയ്ഡിലുള്ള സാരിയാണ് ശ്രദ്ധ...

Read More >>
#radhikamerchant | പിങ്ക് നിറത്തിലുള്ള വിന്റേജ് മിഡി ഡ്രസ്സിൽ  പ്രീ വെഡിങ് ആഘോഷത്തിൽ തിളഞ്ഞി രാധിക

Jun 11, 2024 03:54 PM

#radhikamerchant | പിങ്ക് നിറത്തിലുള്ള വിന്റേജ് മിഡി ഡ്രസ്സിൽ പ്രീ വെഡിങ് ആഘോഷത്തിൽ തിളഞ്ഞി രാധിക

ബീച്ച് തീം വരുന്ന നീല നിറത്തിലുലുള്ള ഷര്‍ട്ടും ഡെനിം പാന്റും കറുപ്പ് നിറത്തിലുള്ള സ്യൂട്ടുമായിരുന്നു ആനന്ദിന്റെ...

Read More >>
#nimishasajayan |ചുവപ്പ് സാരിയിൽ നിമിഷ സജയന്റെ കിടിലൻ ലുക്ക്; വൈറലായി ചിത്രങ്ങൾ

Jun 8, 2024 04:39 PM

#nimishasajayan |ചുവപ്പ് സാരിയിൽ നിമിഷ സജയന്റെ കിടിലൻ ലുക്ക്; വൈറലായി ചിത്രങ്ങൾ

ഹാർട്ട് ഇമോജിയോടെയാണ് നിമിഷ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ...

Read More >>
#fashion | നിറവയറുമായി ഗൗണിൽ തിളങ്ങി അമല പോള്‍; ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍

Jun 3, 2024 02:02 PM

#fashion | നിറവയറുമായി ഗൗണിൽ തിളങ്ങി അമല പോള്‍; ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍

റാംപിലൂടെ ചുവടുവച്ചും നൃത്തം ചെയ്തും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചും ഗർഭകാലം ആഘോഷമാക്കുകയാണ്...

Read More >>
#fashion |  ജംസ്യൂട്ടില്‍ 'ക്രിക്കറ്റ് പരീക്ഷണ'വുമായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Jun 2, 2024 03:33 PM

#fashion | ജംസ്യൂട്ടില്‍ 'ക്രിക്കറ്റ് പരീക്ഷണ'വുമായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും ഒന്നിക്കുന്ന ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ശരൺ ശർമ്മയാണ് ചിത്രം സംവിധാനം...

Read More >>
#fashion | 'കറുപ്പ് സ്റ്റൈൽ കുറച്ച് കാണിക്കില്ല'; കറുപ്പ് സാരിയിൽ സുന്ദരിയായി റെബേക്ക

May 31, 2024 07:36 PM

#fashion | 'കറുപ്പ് സ്റ്റൈൽ കുറച്ച് കാണിക്കില്ല'; കറുപ്പ് സാരിയിൽ സുന്ദരിയായി റെബേക്ക

ചിങ്കാരി കളക്ഷൻസാണ് സാരി തയാറാക്കിയിരിക്കുന്നത് എന്നും താരം കുറിച്ചിട്ടുണ്ട് ...

Read More >>
Top Stories