( www.truevisionnews.com )സിനിമയും ഫാഷനും ഒരുപോലെ ചേര്‍ത്തുനിര്‍ത്തുന്ന താരമാണ് ജാന്‍വി കപൂര്‍. ജാന്‍വി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കുന്ന ഔട്ട്ഫിറ്റുകളെല്ലാം സ്‌പെഷ്യലാകാറുണ്ട്. സിനിമ പ്രമോഷനുകളിലെത്തുമ്പോള്‍ സിനിമയുടെ ആശയത്തിനു ചേരുന്ന രീതിയിലുള്ള ഔട്ട്ഫിറ്റുകളാണ് ജാന്‍വി ധരിക്കാറ്.
'ഉലജ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന് തിരിച്ചിട്ട ഷര്‍ട്ടിന്റെ ആകൃതിയിലുള്ള ഔട്ട്ഫിറ്റണിഞ്ഞ് താരം എത്തിയത്. ബാല്‍മെയിന്റെ ബ്ലേയ്സർ ഔട്ട്ഫിറ്റാണ് ജാന്‍വി തിരഞ്ഞെടുത്തത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഗൗണ്‍ മാതൃകയിലാണ് ഇത് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ബ്ലേയ്സർ തിരിച്ചിട്ടിരിക്കുന്ന മാതൃകയിലുള്ള ഔട്ടിഫിറ്റിനു മുന്‍ഭാഗത്ത് സ്ലിറ്റും കൊടുത്തിട്ടുണ്ട്.
ഗോള്‍ഡന്‍ വളയും മോതിരവുമാണിതിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഔട്ട്ഫിറ്റിനു ചേരുന്ന വെള്ള നിറത്തിലുള്ള ലെയ്‌സ്ഡ് ഹീലും ധരിച്ചിട്ടുണ്ട്. റോഷന്‍ മാത്യു, ഗുല്‍ഷന്‍ ദേവയ് എന്നിവരാണ് ജാന്‍വി കപൂറിനൊപ്പം 'ഉലജ്' എന്ന സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
#janhvikapoor #wearing #balmain #over #turned #blazer #outfit