( www.truevisionnews.com )വസ്ത്രത്തിലെ വേറിട്ട പരീക്ഷണം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാണ് ഹിന്ദി ടെലിവിഷൻ താരമായ ഉർഫി ജാവേദ്. ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫി ധരിക്കുന്ന വസ്ത്രങ്ങളിലെ 'ഓവര്‍ വെറൈറ്റി' മൂലം താരം സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനളും ട്രോളുകളും നേരിടാറുമുണ്ട്.
എങ്കിലും ഉര്‍ഫിയുടെ ക്രിയേറ്റീവിറ്റിയെ പ്രശംസിക്കുന്ന ഒരു കൂട്ടവുമുണ്ട്. ഇപ്പോഴിതാ ഉര്‍ഫിയുടെ പുത്തനൊരു പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചാണ് ഇത്തവണത്തെ താരത്തിന്‍റെ ഫാഷന്‍ പരീക്ഷണം. കറുപ്പ് മിനി ഡ്രസില്‍ ചെറിയ പ്രൊജക്റ്റര്‍ ഘടിപ്പിച്ചാണ് ഉര്‍ഫി പ്രത്യക്ഷപ്പെട്ടത്.
ഇതിലൂടെ വസ്ത്രത്തില്‍ വിവിധ രൂപങ്ങളും അക്കങ്ങളും മിന്നി മായുന്നതും കാണാം. ഒന്ന് മുതല്‍ നാല് വരേയുള്ള കൗണ്ട്ഡൗണും വെടിക്കെട്ടും പറക്കുന്ന ചിത്രശലഭവുമൊക്കെ വസ്ത്രത്തില്‍ കാണാം.
ഈ ഔട്ട്ഫിറ്റ് ധരിച്ചുള്ള വീഡിയോ ഉര്‍ഫി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 'ഇത് മായാജാലം' എന്ന ക്യാപ്ഷന്‍ കൊടുത്താണ് താരം വീഡിയോ പങ്കുവച്ചത്.
നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകളുമായി രംഗത്തെത്തിയതും. ശരിക്കും ബുദ്ധിപരമായ ക്രിയേറ്റീവിറ്റി എന്നാണ് പലരും ഉര്‍ഫിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇതിന് മുമ്പ് സൗരയൂഥം തന്നെ സ്വന്തം വസ്ത്രത്തിൽ ഡിസൈൻ ചെയ്തും താരം എത്തിയിട്ടുണ്ടായിരുന്നു. കറുപ്പ് നിറത്തിലുള്ള ഗൗണിന്‍റെ താഴെ ഭാഗത്താണ് സൗരയൂഥത്തിലെ ഗ്രഹങ്ങളെ ഡിസൈൻ ചെയ്തത്.
സൂര്യന് ചുറ്റും കറങ്ങുന്ന ഭൂമിയും വ്യാഴവും ശുക്രനുമടക്കമുള്ള എല്ലാ ഗ്രഹങ്ങളും വസ്ത്രത്തിൽ നൽകിയിട്ടുണ്ടായിരുന്നു. വസ്ത്രത്തിൽ ഘടിപ്പിച്ച സ്വിച്ച് അമർത്തിയാൽ ഗ്രഹങ്ങൾ കറങ്ങുന്നതും കാണാമായിരുന്നു. ഇതിന്‍റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
#urfijaved #new #outfit #with #digital #projector