#health | ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

#health | ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്
Apr 9, 2024 09:49 AM | By VIPIN P V

(truevisionnews.com) ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ജീരകത്തിൽ ആന്റി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു.

ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ജീരകത്തിൻ്റെ സത്തിൽ ശരീരത്തിനുള്ളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം തടയുന്ന മറ്റ് നിരവധി സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രാത്രി പതിവായി ജീരക വെള്ളം കുടിക്കുന്നതുവഴി ലഭിക്കുന്നത് നിരവധി ഗുണങ്ങൾ ആണ്. വയർ വീർത്തിരിക്കുന്നത് തടയാനും ഗ്യാസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ജീരകവെള്ളം സഹായിക്കും.

ജീരകത്തിൽ അടങ്ങിയിരിയ്ക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ശരീരത്തിന് ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ജീരക വെള്ളം പതിവായി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ നല്ലതാണ്.

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ജീരകത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ വിശപ്പ് കുറയ്ക്കാനും ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു.

ജീരക വെള്ളത്തിന് കലോറിയും കുറവാണ്. ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യം അടങ്ങിയിട്ടുള്ളതിനാൽ ജീരക വെള്ളം കുടിക്കുന്നത് വീക്കം മൂലമുണ്ടാകുന്ന അമിതവണ്ണത്തെ തടയും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും. നീർജ്ജലീകരണം തടയാനും മികച്ചതാണ് ജീരകവെളളം. ജീരക വെള്ളത്തിന് കാർസിനോജെനിക് ഗുണങ്ങളുണ്ട്.

ഇത് പലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു. ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് ക്യാൻസർ പടരുന്ന മെറ്റാസ്റ്റാസിസിനെ ഇത് തടയുന്നു. ജീരക വെള്ളം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു.

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ജീരകം അസിഡിറ്റി കുറയ്ക്കാനും നെഞ്ചെരിച്ചിൽ, ഓക്കാനം, വയറുവേദന, മലബന്ധം തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മികച്ച പരിഹാരമാണ്.

രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനക്കേട് തടയുകയും ചെയ്യുന്നു.

ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതായി ഗുഡ്ഗാവിലെ സനാർ ഇൻ്റർനാഷണൽ ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് വിഭാഗം മേധാവി ദിക്ഷ ദയാൽ പറയുന്നു.

#Make #habit #drink #cuminwater #empty #stomach #daily, #benefits

Next TV

Related Stories
#health|പ്രോട്ടീനു വേണ്ടി ചിക്കന്‍ കഴിക്കുന്നവരാണോ? എങ്കില്‍, ഈ കാര്യങ്ങൾ കൂടെ ശ്രദ്ധിക്കാം

May 29, 2024 05:04 PM

#health|പ്രോട്ടീനു വേണ്ടി ചിക്കന്‍ കഴിക്കുന്നവരാണോ? എങ്കില്‍, ഈ കാര്യങ്ങൾ കൂടെ ശ്രദ്ധിക്കാം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും...

Read More >>
#sexuallytransmitteddisease |ലൈം​ഗികരോ​ഗികളിൽ വൻ വർധനവ്, പ്രതിവർഷം 25ലക്ഷം മരണങ്ങൾ, ആശങ്കപ്പെടുത്തുന്നതെന്ന് ലോകാരോ​ഗ്യസംഘടന

May 29, 2024 10:44 AM

#sexuallytransmitteddisease |ലൈം​ഗികരോ​ഗികളിൽ വൻ വർധനവ്, പ്രതിവർഷം 25ലക്ഷം മരണങ്ങൾ, ആശങ്കപ്പെടുത്തുന്നതെന്ന് ലോകാരോ​ഗ്യസംഘടന

ഹെപ്പറ്റൈറ്റിസ് ബി,സി രോ​ഗികളുടെ നിരക്ക് ഏറ്റവുംകൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നും ലോകാരോ​ഗ്യസംഘടന...

Read More >>
#hyperactivitydisorder |ഫഹദ് ഫാസിലിനെ ബാധിച്ച രോഗം അത്ര ഭീകരനാണോ? എന്താണ് 'എഡിഎച്ച്‍ഡി'

May 27, 2024 09:49 PM

#hyperactivitydisorder |ഫഹദ് ഫാസിലിനെ ബാധിച്ച രോഗം അത്ര ഭീകരനാണോ? എന്താണ് 'എഡിഎച്ച്‍ഡി'

കുട്ടിക്കാലത്തെ കണ്ടെത്താനായാൽ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്‍ഡി മാറ്റാനാകുമെന്നും ഫഹദ്...

Read More >>
#HEALTH | ലോക തൈറോയ്ഡ് അവബോധ ദിനം: എന്താണ് തൈറോയ്ഡ്, ലക്ഷണങ്ങളും കാരണങ്ങളും

May 25, 2024 11:59 AM

#HEALTH | ലോക തൈറോയ്ഡ് അവബോധ ദിനം: എന്താണ് തൈറോയ്ഡ്, ലക്ഷണങ്ങളും കാരണങ്ങളും

തൈറോയ്ഡ് സംബന്ധമായ വിഷയങ്ങളിൽ മെഡിക്കൽ പ്രൊഫഷണലുകൾ, രോഗികളുടെ അഭിഭാഷക ഗ്രൂപ്പുകൾ, നയരൂപകർത്താക്കൾ, ഗവേഷകർ എന്നിവരുടെ സഹകരണവും ഈ ദിവസം...

Read More >>
#sex | പുരുഷന്റെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

May 19, 2024 12:22 PM

#sex | പുരുഷന്റെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്, അത്ര തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗിക...

Read More >>
#sex | ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഏറ്റവും നല്ല സമയം... മനസിലാക്കാം..!

May 18, 2024 08:44 AM

#sex | ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഏറ്റവും നല്ല സമയം... മനസിലാക്കാം..!

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയുടെ...

Read More >>
Top Stories