മുംബൈയിൽ പുതിയ 39 കോവിഡ് കേസുകൾ; കല്യാണിൽ 45- കാരി മരിച്ചു

മുംബൈയിൽ പുതിയ 39 കോവിഡ് കേസുകൾ; കല്യാണിൽ 45- കാരി മരിച്ചു
May 28, 2025 10:26 AM | By Susmitha Surendran

(truevisionnews.com)  മഹാരാഷ്ട്രയിൽ 66 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 39 പുതിയ കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ കോവിഡ് ബാധിച്ച് 45-കാരി മരിച്ചു. ഈ മേഖലയിലെ ആദ്യത്തെ മരണമാണിത്. ഇതോടെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ എട്ടുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.

ടൈഫോയിഡിന് 10 ദിവസമായി ചികിത്സയിലായിരുന്നു സ്ത്രീ. വെള്ളിയാഴ്ച രാവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായി. കോവിഡ് -19 പരിശോധനാ ഫലങ്ങൾ ലഭ്യമാകുന്നതിന് മുമ്പ് തന്നെ മരിച്ചു.

മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും അടച്ചസ്ഥലങ്ങൾ ഒഴിവാക്കാനും പൊതുസ്ഥലങ്ങളിൽ മാസ്കുകൾ ഉപയോഗിക്കാനും നിർദേശംനൽകിയിട്ടുണ്ട്. നിലവിൽ ഒൻപത് രോഗികൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും 20 രോഗികൾ വീട്ടിൽ നിരീക്ഷണത്തിലാണെന്നും കെഡിഎംസി മെഡിക്കൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലെ ഹെൽത്ത് ഓഫീസർ ഡോ. ദീപ ശുക്ല പറഞ്ഞു.

ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവർ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും കോവിഡ് മുൻഗണനാ പരിശോധനയ്ക്ക് വിധേയരാകുകയും വേണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Covid cases reported Maharashtra.

Next TV

Related Stories
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories

//Truevisionall