കർണാടകയിൽ കോവിഡ് കേസുകള്‍ വ്യാപിക്കുന്നു; പൂർണ്ണമായി സജ്ജരായിരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദ്ദേശം

കർണാടകയിൽ കോവിഡ് കേസുകള്‍ വ്യാപിക്കുന്നു; പൂർണ്ണമായി സജ്ജരായിരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദ്ദേശം
May 27, 2025 09:23 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com) കർണാടകയിൽ 37 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 80 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ്. സജീവ കേസുകളിൽ 73 എണ്ണം ബംഗളൂരുവിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ പോസിറ്റീവ് നിരക്ക് 19.37 ശതമാനമാണ്.

സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ നേരിയ അണുബാധകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ തുടർച്ചയായ മുൻകരുതലുകൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 85 വയസുള്ളയാൾ കർണാടകയിൽ ഈയിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

അതേസമയം കർണാടകയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഭാവിയിലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പൂർണ്ണമായി സജ്ജരായിരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അധികാരികൾക്ക് നിർദേശം നൽകി. കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ, ഉദ്യോഗസ്ഥർ, വിദഗ്ദ്ധർ എന്നിവരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് വൈറസ് പടരുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ പ്രാധാന്യം മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള കുതിച്ചുചാട്ടം നേരിടാൻ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗകര്യങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയിൽ നിന്നും അദ്ദേഹം വിവരങ്ങൾ ശേഖരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

more Covid cases Karnataka

Next TV

Related Stories
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories

//Truevisionall