വയറ്റിലെ കൊഴുപ്പാണോ പ്രശ്നം? വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്ന ഈ ഡ്രിങ്കുകൾ പരിചയപ്പെടാം

വയറ്റിലെ കൊഴുപ്പാണോ പ്രശ്നം? വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്ന ഈ ഡ്രിങ്കുകൾ പരിചയപ്പെടാം
May 27, 2025 10:36 AM | By Vishnu K

(truevisionnews.com) വയറ്റിലെ കൊഴുപ്പാണ് പലരേയും അലട്ടുന്ന പ്രശ്‌നം. തടിയില്ലാത്തവര്‍ക്ക് പോലും വയറ്റില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നത് പല ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിയ്ക്കാറുണ്ട്. വയററിലെ കൊഴുപ്പ് ശരീരത്തിലെ മറ്റേത് ഭാഗത്തെ കൊഴുപ്പിനേക്കാള്‍ അപകടകരമാണ്. ആന്തരികാവയവങ്ങളെ വരെ കേടുവരുത്താന്‍ കഴിയുന്ന ഒന്നാണ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ഇത് നീക്കാന്‍ അത്ര എളുപ്പമല്ല, ഭക്ഷണനിയന്ത്രണവുംം വ്യായാമവും അത്യാവശ്യമാണ്. ഇതിനൊപ്പം വയറ്റിലെ കൊഴുപ്പകറ്റാന്‍ സഹായിക്കുന്ന ചില മോണിംഗ് ഡ്രിങ്ക്‌സ് കൂടി പരിചയപ്പെടാം. ഇവയേതെന്ന് അറിയാം

നാരങ്ങാവെള്ളം​


തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം. ചെറുനാരങ്ങ ശരീരം ക്ലീന്‍ ചെയ്യാന്‍ നല്ലതാണ്. ഇത് നല്ലൊരു ക്ലെന്‍സിംഗ് ഏജന്റാണ് ഇതിലൂടെ ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതിലൂടെ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നു. ഇതില്‍ ചേര്‍ക്കുന്ന തേന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ നാരങ്ങാവെള്ളവും ചേര്‍ത്തിളക്കി രാവിലെ വെറുംവയറ്റിലും രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പും അല്‍പകാലം കുടിച്ചു നോക്കൂ. ഗുണം ലഭിയ്ക്കും.

ജീരകവെള്ളം ​


​ജീരകവെള്ളം വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ തൈമോക്വയനീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ സഹായകരമാണ്. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പെടുത്താനും ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും ഇതേറെ നല്ലതാണ്. ഇവയെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് നല്ലതാണ്. ഒപ്പം നാരങ്ങനീര് കൂടി ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും


സംഭാരം​


സംഭാരം തടി കുറയ്ക്കാന്‍ നല്ലതാണ്. ഇത് പ്രോബയോട്ടിക്‌സ് അടങ്ങിയ ഒന്നാണ്. വൈറ്റമിന്‍ ബി 12 ശരീരത്തിലേയ്ക്ക പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ ഗുണം നല്‍കുന്ന ഒന്നാണ്. ഇതില്‍ ചേര്‍ക്കുന്ന കറിവേപ്പില, ഇഞ്ചി പോലുളളവയും കൊഴുപ്പ് കളയാന്‍ ഏറെ ഗുണം നല്‍കുന്നവയാണ്. ഇതില്‍ ജീരകവും കുരുമുളകും ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് കൊഴുപ്പ് കളയാന്‍ മാത്രമല്ല, ദഹനത്തിനും കുടല്‍ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ഒരു കപ്പ് തൈരില്‍ ഇത്ര തന്നെ വെള്ളം ചേര്‍ത്തിളക്കാം. ഇതില്‍ ബാക്കി ചേരുവകള്‍ ചതച്ചോ അരച്ചോ ചേര്‍ക്കാം.

ഗ്രീന്‍ ടീ


തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഏറെ നല്ലതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കൊഴുപ്പ് കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണിത്. ഇതിലെ ക്യാച്ചിന്‍ എന്ന ഘടകം കൊഴുപ്പലിയിച്ച് കളയാന്‍ സഹായിക്കുന്ന ഒന്നാണ്. ഉപാപചയം മെച്ചപ്പെടുത്തിയും ദഹനം ശക്തിപ്പെടുത്തിയും ഇത് വയറ്റിലെ കൊഴുപ്പ് നീക്കുന്നു. ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ക്കുന്നതും ഗുണകരമാണ്.

കറുവാപ്പട്ട ടീ ​


കറുവാപ്പട്ട ടീ വയറ്റിലെ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന് ആന്റിഓക്‌സിഡന്റ്, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. കറുവാപ്പട്ട ചായ കുടിയ്ക്കുന്നത് പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. ഇത് പ്രമേഹം കുറയ്ക്കുന്നു. കറുവാപ്പട്ട നല്ല ശുദ്ധമായത് ഉപയോഗിച്ചാലേ ഗുണമുണ്ടാകൂ. ഇതിലും തേനും നാരങ്ങനീരും ചേര്‍ക്കുകയും ചെയ്യാം. നമ്മുെട പാല്‍ച്ചായയ്ക്ക് പകരം ഇത്തരത്തിലെ ചായകള്‍ ഉപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം നല്‍കുകയും ചെയ്യും



belly fat a problem get to know drinks that can be made very easily at home

Next TV

Related Stories
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories










//Truevisionall