ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു
Jun 1, 2025 02:51 PM | By Susmitha Surendran

വടകര: (truevisionnews.com)  പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ പൂർത്തിയായി. അപകട നില തരണംചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു വടകര പുതുപ്പണത്ത് സി.പി.എം-ബിജെപി സംഘർഷം ഉണ്ടായത്. വെളുത്തമല വായനശാലയുടെ മേൽക്കൂര മാറ്റുന്നതിലെ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ 23 കൊല്ലമായി പ്രവർത്തിക്കുന്ന പുതുപ്പണം വെളുത്തമല വായനശാലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് തർക്കം നിലനിൽക്കുന്നുണ്ട്.

വായനശാലയുടെ മേൽക്കൂര മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ മഴയത്ത് തകർന്നുപോയ മേൽക്കൂരയുടെ ഷീറ്റ് മാറ്റി പണിയാനായി വായനശാലയുമായി ബന്ധപ്പെട്ട ആളുകൾ ശ്രമിച്ചിരുന്നു. എന്നാൽ പുതിയ മേൽക്കൂര വായനശാലയ്ക്ക് സമീപമുള്ള തൻ്റെ ബിൽഡിങ്ങിന് അസൗകര്യം ഉണ്ടാകും എന്ന് ചൂണ്ടിക്കാണിച്ച് പ്രദേശവാസിയായ ഒരാൾ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് സ്റ്റേഷനിൽ വച്ച് പ്രശ്‌നം പരിഹരിക്കുകയും മേൽക്കൂരയുടെ ഷീറ്റ് മാറ്റിയിടാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം വായനശാലയുമായി ബന്ധപ്പെട്ട കുറച്ചാളുകൾ മേൽക്കൂരയിൽ ഷീറ്റ് ഇട്ടു. എന്നാൽ പുതിയ ഷീറ്റ് ഇന്നലെ അർധരാത്രി 12 മണിയോടെ നാലുപേർ എത്തി മാറ്റാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

ഇതോടെ സിപിഎം പ്രവർത്തകരും അക്രമികളും തമ്മിൽ വാക്കേറ്റമായി. ഇത് പിന്നീട് അക്രണത്തിൽ കലാശിക്കുകയായിരുന്നു. സിപിഐഎം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗര സഭ കൗണ്‍സിലറുമായ കെ എം ഹരിദാസന്‍ , വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, ബിബേഷ് കല്ലായിന്റ് വിട എന്നിവര്‍ക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ പ്രവീണിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ശസ്ത്രക്രിയ പൂർത്തിയായി പ്രവീൺ അപകടനില തരണം ചെയ്തു. ആക്രമിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നെന്ന് സിപിഎം ചൂണ്ടിക്കാട്ടി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വടകര പോലീസ് പറഞ്ഞു.

surgery CPM activist Praveen who stabbed Puthuppannam vatakara completed.

Next TV

Related Stories
കടലിൽ ആളില്ലാതെ വള്ളം, പരിശോധനയിൽ കണ്ടെത്തിയത് ഫോണും ചെരുപ്പും; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

Jul 12, 2025 10:55 PM

കടലിൽ ആളില്ലാതെ വള്ളം, പരിശോധനയിൽ കണ്ടെത്തിയത് ഫോണും ചെരുപ്പും; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ കണ്ടെത്താനായില്ല....

Read More >>
സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

Jul 12, 2025 10:36 PM

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ...

Read More >>
ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

Jul 12, 2025 09:11 PM

ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരന്‍...

Read More >>
ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

Jul 12, 2025 07:51 PM

ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Read More >>
വന്ദേഭാരതിനെ മറിച്ചിടാനോ...?  കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

Jul 12, 2025 07:44 PM

വന്ദേഭാരതിനെ മറിച്ചിടാനോ...? കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ ...

Read More >>
കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

Jul 12, 2025 07:28 PM

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി...

Read More >>
Top Stories

Entertainment News

//Truevisionall