നോവായി മടക്കം; വീട്ടിൽ നിന്ന് ഇറങ്ങിയത് മീൻ പിടിക്കാൻ; കോട്ടപ്പള്ളി കനാലിൽ വീണ് മരിച്ച മുഹമ്മദിന്റെ സംസ്കാരം രണ്ടരയോടെ

നോവായി മടക്കം; വീട്ടിൽ നിന്ന് ഇറങ്ങിയത് മീൻ പിടിക്കാൻ; കോട്ടപ്പള്ളി കനാലിൽ വീണ് മരിച്ച മുഹമ്മദിന്റെ സംസ്കാരം രണ്ടരയോടെ
Jun 1, 2025 01:44 PM | By Susmitha Surendran

വടകര : (truevisionnews.com) മീൻ പിടിക്കുന്നതിനിടെ വടകര കോട്ടപ്പള്ളി കനാലിൽ വീണ് മരിച്ച മുഹമ്മദിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടരയോടെ തോടന്നൂർ ജുമാ മസ്‌ജിദ് സംസ്കരിക്കും. വടകര ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി തോടന്നൂരിലെ യു പി സ്കൂളിൽ പൊതുദർശനത്തിനായി എത്തിക്കും.

തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദിന്റെ (31) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മീൻ പിടിക്കാനായി വലയുമായി കോട്ടപ്പള്ളി കനാലിൽ എത്തിയ മുഹമ്മദ് വല വീശുന്നതിനിടെ വലയോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കനാലിലെ ആഴമേറിയ ഭാഗത്താണ് മുഹമ്മദ് വീണതെന്ന് നാട്ടുകാർ പറഞ്ഞു.

പിടിച്ച മത്സ്യം കരയിൽ കണ്ടതിനെ തുടർന്നാണ് മത്സ്യബന്ധനത്തിന് വന്നതാണെന്ന് മനസ്സിലായത്. ഉച്ചയോടെതന്നെ മുഹമ്മദിനെ കണ്ടെത്താൻ ശ്രമം തുടങ്ങിയെങ്കിലും ശ്രമം വിഫലമായിരുന്നു. കനാലിലെ കുത്തൊഴുക്കും ആഴവും മൃതദേഹം കണ്ടെടുക്കുന്നതിന് തടസ്സമായി. ഒടുവിൽ ഏഴര മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിൽ രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്.

കുറ്റ്യാടിയിൽ നിന്നെത്തിയ ദുരന്തനിവാരണ സേനഅംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. മീൻ പിടിക്കുന്നതിന് ഏകദേശം നൂറ് മീറ്ററിലധികം ദൂരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് : പരേതനായ വരക്കൂൽ താഴെ കുഞ്ഞബ്ദുല്ല , മാതാവ് : കണ്ണംവെള്ളി ആയിഷ . ഭാര്യ: മുഹ്സിന. മകൻ: അബ്ദുല്ല ഐസാം. സഹോദരി: ഫാത്തിമ

body Mohammed who died after falling Kottappally canal Vadakara fishing cremated today.

Next TV

Related Stories
കടലിൽ ആളില്ലാതെ വള്ളം, പരിശോധനയിൽ കണ്ടെത്തിയത് ഫോണും ചെരുപ്പും; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

Jul 12, 2025 10:55 PM

കടലിൽ ആളില്ലാതെ വള്ളം, പരിശോധനയിൽ കണ്ടെത്തിയത് ഫോണും ചെരുപ്പും; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ കണ്ടെത്താനായില്ല....

Read More >>
സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

Jul 12, 2025 10:36 PM

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ...

Read More >>
ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

Jul 12, 2025 09:11 PM

ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരന്‍...

Read More >>
ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

Jul 12, 2025 07:51 PM

ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Read More >>
വന്ദേഭാരതിനെ മറിച്ചിടാനോ...?  കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

Jul 12, 2025 07:44 PM

വന്ദേഭാരതിനെ മറിച്ചിടാനോ...? കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ ...

Read More >>
കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

Jul 12, 2025 07:28 PM

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി...

Read More >>
Top Stories

Entertainment News

//Truevisionall