#SupplyCo | അവഗണിക്കപ്പെടുന്ന സപ്ലൈകോ മേഖല ആശങ്കയിൽ; അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാകുമോ?

#SupplyCo | അവഗണിക്കപ്പെടുന്ന സപ്ലൈകോ മേഖല ആശങ്കയിൽ; അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാകുമോ?
Feb 11, 2024 12:59 PM | By VIPIN P V

(truevisionnews.com) സംസ്ഥാന ബജറ്റിൽ വേണ്ടത്ര വിഹിതം അനുവദിക്കാതെ അവഗണിച്ചുവെന്ന ആരോപണം സിപിഐയുടെ മന്ത്രിമാർക്കുണ്ട്. അർഹിക്കുന്ന ബജറ്റ് വിഹിതം കിട്ടാത്തതിൽ മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും ഭക്ഷ്യമന്ത്രി ജി.ആർ. അനിലും അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു.

പരാതിയുമായി ധനമന്ത്രിയെ സമീപിക്കുമെന്നാണ് ചിഞ്ചുറാണിയും അനിലും സൂചിപ്പിക്കുന്നത്. റവന്യൂ മന്ത്രി കെ. രാജനും സിപിഐ മന്ത്രിമാർക്കുള്ള വിഹിതം കുറഞ്ഞതിൽ അതൃപ്തിയുണ്ടെന്നാണു റിപ്പോർട്ടുകൾ.

സർക്കാരിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധികാലത്ത് എങ്ങനെയെങ്കിലും കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല എന്നതു പച്ചയായ യാഥാർഥ്യമാണ്.

അപ്പോഴും ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള വകുപ്പുകൾക്ക് വേണ്ടത്ര സഹായം അനുവദിക്കാനായിട്ടില്ലെന്നതു വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുമാണ്. പ്രത്യേകിച്ച് ഭക്ഷ്യവകുപ്പ് വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അനിൽ വിശദീകരിക്കുന്നുണ്ട്.

സാമ്പത്തിക ഞെരുക്കത്തിന്‍റെ പേരിൽ ഭക്ഷ്യവകുപ്പിലുണ്ടാവുന്ന താളപ്പിഴകൾ വളരെ പെട്ടെന്നു തന്നെ ജനങ്ങളെ ബാധിക്കുന്നതാണ്. ഇപ്പോൾ തന്നെ സപ്ലൈകോയുടെ തകർച്ച പാവപ്പെട്ടവരും സാധാരണക്കാരുമായ ലക്ഷക്കണക്കിനാളുകളെയാണു ബാധിച്ചിരിക്കുന്നത്.

സർക്കാർ സബ്സിഡിയോടെ അവശ്യ സാധനങ്ങൾ ജനങ്ങൾക്കു വിലകുറച്ചു നൽകുന്ന ഈ സംവിധാനം മാസങ്ങൾക്കു മുൻപേ താളം തെറ്റിയതാണ്. ഈ നില തുടർന്നാൽ ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാവുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.

ഔട്ട് ലെറ്റുകളിൽ ജോലിയെടുക്കുന്ന നൂറുകണക്കിനാളുകളുടെ തൊഴിലവസരം ഇല്ലാതാകുമോ എന്നതും ആശങ്കയാണ്. ജനങ്ങൾക്ക് വിലകുറച്ചു കിട്ടുന്ന സംവിധാനം ഇല്ലാതാവുന്നതോടെ പൊതുവിപണിയിൽ വില വർധനയ്ക്കു കളമൊരുങ്ങുകയാണ്.

അരി അടക്കം അവശ്യവസ്തുക്കളുടെ തീവില ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു. അരി വില ഇനിയും വർധിക്കുമെന്നതാണ് സാഹചര്യമെന്നു ഭക്ഷ്യ മന്ത്രി തന്നെ പറയുന്നുണ്ട്. അവശ്യ വസ്തുക്കൾ വിലകുറച്ചു വിറ്റ വകയിൽ രണ്ടായിരം കോടിയിലേറെ രൂപയാണ് സർക്കാർ സപ്ലൈകോയ്ക്കു നൽകാനുള്ളത്.

സാധനങ്ങൾ എത്തിച്ച വിതരണക്കാർക്ക് എഴുനൂറിലേറെ കോടി രൂപ നൽകാനുണ്ട്. ഇതു നൽകാത്തതിനാൽ വിതരണക്കാർ സപ്ലൈകോയ്ക്ക് സാധനങ്ങൾ എത്തിക്കാൻ മടിക്കുകയാണ്. കടം വന്നു മുടിഞ്ഞു കിടക്കുന്ന അവസ്ഥയാണ് ജനങ്ങളെ നേരിട്ടു സഹായിക്കാൻ രൂപം കൊടുത്ത ഈ സംവിധാനത്തിനുള്ളത്.

സപ്ലൈകോ വില കുറച്ചു വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വിലയിൽ വർധന വരുത്താൻ നേരത്തേ തീരുമാനമായിരുന്നു. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ അതും നടപ്പായിട്ടില്ല.

അരിയും പയർ-പരിപ്പ് വർഗങ്ങളും പഞ്ചസാരയും വെളിച്ചെണ്ണയും അടക്കം സാധനങ്ങളുടെ സബ്സിഡി കുറയ്ക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണ് 25 ശതമാനം വരെ വില കൂട്ടാനുള്ള തീരുമാനമുണ്ടായത്.

എന്നാൽ, സാധാരണക്കാരുടെ ആശ്രയമായ ഈ ഔട്ട് ലെറ്റുകളെ വില വർധനയിൽ നിന്നു മാറ്റിനിർത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതെന്തായാലും അടിയന്തര സർക്കാർ ഇടപെടൽ സപ്ലൈകോയിൽ ഉണ്ടാവേണ്ടതാണ്. സാധാരണക്കാർക്ക് ആശ്വാസം പകരുകയാണ് മുഖ്യ വിഷയം.

#Neglected #SupplyCo #Sector #Concerned; #there #shutdown?

Next TV

Related Stories
#globalday | പരമ്പരാഗത സമൂഹങ്ങൾ മുഖ്യധാരയിൽ എത്തിയോ? പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള ആഗോള ദിനം ആഗസ്റ്റ് 9

Aug 7, 2024 10:43 PM

#globalday | പരമ്പരാഗത സമൂഹങ്ങൾ മുഖ്യധാരയിൽ എത്തിയോ? പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള ആഗോള ദിനം ആഗസ്റ്റ് 9

ആധുനികതയുടെയും കൊളോണിയലിസത്തിന്റെയും സമ്മർദ്ദം മൂലം തനിമ നഷ്ടപ്പെടുന്ന സമൂഹത്തെ ചേർത്തു പിടിക്കേണ്ട ദിനമാണ്...

Read More >>
#WayanadLandslide | ക്ഷോഭിച്ച പ്രകൃതി തോറ്റുപോകുന്നു, മനുഷ്വത്വത്തിൻ്റെ ഈ കൂട്ടായിമയ്ക്ക് മുന്നിൽ

Aug 2, 2024 08:58 PM

#WayanadLandslide | ക്ഷോഭിച്ച പ്രകൃതി തോറ്റുപോകുന്നു, മനുഷ്വത്വത്തിൻ്റെ ഈ കൂട്ടായിമയ്ക്ക് മുന്നിൽ

ഉറ്റവരെ നഷ്ടമായവർ പോലും നെഞ്ചുനീറുന്ന വേദനയോടെ കിട്ടിയ ജീവൻ മുറുകെ പിടിച്ച് ബാക്കി ജീവനുകൾക്കായുള്ള തിരച്ചിലിലാണ് ഇപ്പോഴും....

Read More >>
#WayanadLandslide | ഉരുളെടുത്ത നാട്; നിനച്ചിരിക്കാതെ പ്രകൃതിയുടെ പ്രഹരമേറ്റ് നോവായി മുണ്ടക്കൈയും ചൂരല്‍മലയും

Aug 1, 2024 03:33 PM

#WayanadLandslide | ഉരുളെടുത്ത നാട്; നിനച്ചിരിക്കാതെ പ്രകൃതിയുടെ പ്രഹരമേറ്റ് നോവായി മുണ്ടക്കൈയും ചൂരല്‍മലയും

മരണസംഖ്യ വീണ്ടും വീണ്ടും ഉയർന്നുകൊണ്ടിരിക്കുന്നു. രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കുന്നത് കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769...

Read More >>
#APJAbdulKalam | പത്രം വിറ്റ് നടന്നുകയറിയത് ഇന്ത്യയുടെ മിസൈൽ മാൻ പദവിയിലേക്ക്; അധ്യാപകനായും രാഷ്ട്രപതിയായും സ്വപ്നം കാണാൻ പഠിപ്പിച്ചു, കലാം നൽകിയ മികച്ച ഉദ്ധരണികൾ

Jul 27, 2024 12:07 PM

#APJAbdulKalam | പത്രം വിറ്റ് നടന്നുകയറിയത് ഇന്ത്യയുടെ മിസൈൽ മാൻ പദവിയിലേക്ക്; അധ്യാപകനായും രാഷ്ട്രപതിയായും സ്വപ്നം കാണാൻ പഠിപ്പിച്ചു, കലാം നൽകിയ മികച്ച ഉദ്ധരണികൾ

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എയറോനോട്ടിക് എൻജിനീയറിങ്ങിൽ വൈദഗ്ധ്യം നേടിയ കലാം യുദ്ധവിമാനം പറത്തുന്ന ആദ്യ രാഷ്ട്രപതി...

Read More >>
#Vegetableprice | പച്ചക്കറിക്ക് പൊന്നും വില; മീനും തൊട്ടാല്‍ പൊള്ളും, പോക്കറ്റ് കീറി പൊതുജനം

Jul 10, 2024 07:25 PM

#Vegetableprice | പച്ചക്കറിക്ക് പൊന്നും വില; മീനും തൊട്ടാല്‍ പൊള്ളും, പോക്കറ്റ് കീറി പൊതുജനം

ഒരു മാസത്തിനിടെ പല പച്ചക്കറി ഇനങ്ങളുടെയും വില രണ്ടിരട്ടിയിലേറെയായി...

Read More >>
#LionelMessi | കാൽപന്തിന്റെ മിശിഹ ലയോണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ

Jun 24, 2024 10:22 AM

#LionelMessi | കാൽപന്തിന്റെ മിശിഹ ലയോണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ

മറ്റൊരു കോപ്പ കാലമെത്തുമ്പോൾ മെസ്സിക്കും അനുചരന്മാർക്കും...

Read More >>
Top Stories