കോഴിക്കോട്: ( www.truevisionnews.com ) ജനജീവിതം ദുസ്സഹരമാക്കി പച്ചക്കറിയുടെ വിലക്കയറ്റം കുതിച്ചുയർന്നു. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തെ വളരെ മോശമായി ബാധിച്ചിരിക്കുന്നു.
ഒരു മാസത്തിനിടെ പല പച്ചക്കറി ഇനങ്ങളുടെയും വില രണ്ടിരട്ടിയിലേറെയായി ഉയർന്നു. മുരിങ്ങക്കായ ചിലയിടത്ത് മൊത്തവില 250 രൂപ വരെ എത്തി.
തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, പച്ചമുളക്, വെള്ളരി, ചേന, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി, ബീൻസ്, കാബേജ് എന്നിവയുടെയും വില കൂടി.
മഴയിൽ തമിഴ്നാട്ടിൽ പച്ചക്കറി കൃഷി നശിച്ചതിനെത്തുടർന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാൻ തൊടിയിലേയും പറമ്പിലേയും ഇലക്കറികളെ ആശ്രയിക്കുകയാണ് ഓരോ വീടുകളും .
ഇത്തരം ഉയർച്ച ഇനിയും ഉയർന്നാൽ വീടുകളിൽ ദുരിതം ഇരട്ടി വരുമെന്ന് ജനങ്ങൾ ആകുലതപ്പെടുന്നുണ്ട് .
പച്ചക്കറി വിട്ട് മീനോ ഇറച്ചിയോ വാങ്ങാമെന്ന് കരുതിയായാലും അവിടെയും കോഴി ഇറച്ചിക്കും വിലക്കയറ്റം .ഓരോ ദിവസവും വിലക്കയറ്റം ഉണ്ടാവുന്നു .
#Vegetables #are #worth #gold #fish #burns #touch #Public #out #pocket