മലപ്പുറം : (truevisionnews.com) പ്രതിപക്ഷനേതാവ് വി ഡി സതീശൻ പൂരം കലക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്ന് പി വി അൻവർ എംഎൽഎ.
വിവാദം മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം. പൂരം കലക്കാൻ വി ഡി സതീശനും എം ആർ അജിത്കുമാറും ഗൂഢാലോചന നടത്തിയെന്നും പി വി അൻവർ വ്യക്തമാക്കി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പി.വി.അന്‍വറിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.
ഏഴു മണിക്കൂറില്‍ അധികം സമയമെടുത്താണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിന്‍റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. മുഖ്യമന്ത്രിയുടെ ഫോണ്‍ചോര്‍ത്തല്‍ അടക്കമുളള 15 പരാതികളാണ് അന്‍വര്‍ ഉന്നയിച്ചിട്ടുളളത്.
ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തില്‍ 7.5 കിലോ സ്വര്‍ണം പിടിച്ച കേസുമായി ബന്ധപ്പെട്ട തെളിവ് കൈമാറിയെന്ന് അന്‍വര്‍ മൊഴിയെടുപ്പിന് ശേഷം പറഞ്ഞു.
പി.ശശിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ ആരോപണം, പൊലീസ് അന്വേഷിക്കുന്നത് കുറ്റകൃത്യമെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം പൊലീസ് ഉന്നതരുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൌസിൽ നിർണായക കൂടിക്കാഴ്ചകൾ നടന്നു.
ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി.
ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായക കൂടിക്കാഴ്ചയുണ്ടായത്.
#VDSatheesan #conspired #RSS #messup #Pooram #PVAnwar