#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്
Sep 7, 2024 09:41 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വിവാദങ്ങൾ തുടർക്കഥയായിരിക്കെ എഡിജിപി എം ആർ അജിത്കുമാർ അവധിയിലേക്ക്. നാല് ദിവസമാണ് എഡിജിപി അവധി.

വ്യക്തിപരമായ ആവശ്യങ്ങൾക്കായി മുൻ‌കൂർ അവധി അപേക്ഷ നൽകിയിരുന്നു. വിവാദങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നൽകിയ അപേക്ഷയിലാണ് എഡിജിപി അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.

ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള കാര്യങ്ങൾ വലിയ വിവാദത്തിനാണ് വഴി വെച്ചിരുന്നത്.

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ കുറ്റസമ്മതം രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. തൃശ്ശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വഴിയൊരുക്കിയെന്നും, ഇഡി കേസുകൾ ഇല്ലാതാക്കാൻ നടത്തിയ ഡീൽ ആയിരുന്നു കൂടിക്കാഴ്ച എന്നുമാണ് ആക്ഷേപം.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കിയപ്പോഴാണ് എഡിജിപി എം ആർ അജിത്കുമാർ കൂടിക്കാഴ്ച സമ്മതിച്ചത്.

സ്വകാര്യ സന്ദർശനമായിരുന്നുവെന്നാണ് വിശദീകരണം. ആർഎസ്എസ് പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹി ഓടിച്ച വാഹനത്തിലാണ് എഡിജിപി ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

ഇക്കാര്യം സ്‌പെഷ്യൽ ബ്രാഞ്ച് ഡിജിപിയേയും,ഇന്റലിജൻസ് മേധാവിയെയും സർക്കാറിനേയും അന്നേ അറിയിച്ചുവെന്നാണ് വിവരം.

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്താൻ എഡിജിപി സ്വകാര്യ വാഹനത്തിൽ പോയത് അറിഞ്ഞിട്ടും വിഷയത്തിൽ സർക്കാർ കണ്ണടച്ചെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്.

2023 മെയ് 22ന് കൂടിക്കാഴ്ച നടന്നെന്നായിരുന്നു തിരുവനന്തപുരത്ത് വാർത്താ സമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്.

#ADGP #MRAjithKumar #leave #amid #controversies

Next TV

Related Stories
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
#arrest | വീട്ടുജോലി കഴിഞ്ഞ് മടങ്ങിയ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതിയെ പിടികൂടി പൊലീസ്

Sep 16, 2024 09:40 PM

#arrest | വീട്ടുജോലി കഴിഞ്ഞ് മടങ്ങിയ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതിയെ പിടികൂടി പൊലീസ്

ബൈക്കിൽ കയറാൻ വിസമ്മതിച്ചപ്പോൾ വയോധികയെ പ്രതി തള്ളിയിട്ട് പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്നാണ്...

Read More >>
#NIPAH | നിപ: സമ്പർക്കപ്പട്ടികയിൽ 175 പേർ, 74 പേർ ആരോഗ്യ പ്രവർത്തകർ; കൺട്രോൾ സെൽ തുടങ്ങി

Sep 16, 2024 09:20 PM

#NIPAH | നിപ: സമ്പർക്കപ്പട്ടികയിൽ 175 പേർ, 74 പേർ ആരോഗ്യ പ്രവർത്തകർ; കൺട്രോൾ സെൽ തുടങ്ങി

കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിന് യോഗത്തില്‍ നിര്‍ദേശം...

Read More >>
#feverdeath | പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഒരുമനയൂർ പഞ്ചായത്തിൽ പ്രതിരോധ നടപടികള്‍

Sep 16, 2024 09:15 PM

#feverdeath | പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഒരുമനയൂർ പഞ്ചായത്തിൽ പ്രതിരോധ നടപടികള്‍

വീട്ടമ്മ പനി ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഒരുമനയൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ സ്വീകരിച്ചതായി പ്രസിഡഡന്‍റ വിജിത സന്തോഷ്...

Read More >>
Top Stories