Sep 8, 2024 07:10 AM

മലപ്പുറം: (truevisionnews.com)എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനും പത്തനംതിട്ട മുൻ എസ്.പി. സുജിത് ദാസിനുമെതിരേ പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങളിൽ പ്രത്യേകാന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് പൂർത്തിയായി.

പത്ത് മണിക്കൂറോളമാണ് പ്രത്യേകാന്വേഷണ സംഘം പി.വി. അൻവറിന്റെ മൊഴിയെടുത്തത്.പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വിശദമായി മൊഴി നൽകിയെന്ന് പി.വി. അൻവർ പറഞ്ഞു.

എസ്.പി. ഓഫീസിലെ മരംമുറി അടക്കമുള്ള ആരോപണങ്ങളിലാണ് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തത്. എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വീണ്ടും പി.വി. അൻവർ ആരോപണമുന്നയിച്ചു. പൂരം കലക്കാൻ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശനെന്നാണ് അൻവർ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

എം.ആർ. അജിത് കുമാറും വി.ഡി. സതീശനും ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പുനർജ്ജനി കേസ് അട്ടിമറിക്കാൻ ആർ.എസ്.എസ്. നേതാക്കളെ സതീശൻ കണ്ടുവെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറം: എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനും പത്തനംതിട്ട മുൻ എസ്.പി. സുജിത് ദാസിനുമെതിരേ പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങളിൽ പ്രത്യേകാന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് പൂർത്തിയായി.

പത്ത് മണിക്കൂറോളമാണ് പ്രത്യേകാന്വേഷണ സംഘം പി.വി. അൻവറിന്റെ മൊഴിയെടുത്തത്. To advertise here, Contact Us പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വിശദമായി മൊഴി നൽകിയെന്ന് പി.വി. അൻവർ പറഞ്ഞു.

എസ്.പി. ഓഫീസിലെ മരംമുറി അടക്കമുള്ള ആരോപണങ്ങളിലാണ് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തത്. എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വീണ്ടും പി.വി. അൻവർ ആരോപണമുന്നയിച്ചു. പൂരം കലക്കാൻ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശനെന്നാണ് അൻവർ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

എം.ആർ. അജിത് കുമാറും വി.ഡി. സതീശനും ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പുനർജ്ജനി കേസ് അട്ടിമറിക്കാൻ ആർ.എസ്.എസ്. നേതാക്കളെ സതീശൻ കണ്ടുവെന്നും അദ്ദേഹം ആരോപിച്ചു. 

പോലീസിനെതിരേ ഗുരുതര ആരോപണങ്ങൾ അദ്ദേഹം വീണ്ടുമുയർത്തി. ഉന്നത പോലീസുകാരടക്കം പലരും കാമഭ്രാന്മാരാണെന്ന്‌ അൻവർ പറഞ്ഞു. പല സ്ത്രീകളും പീഡനത്തിനിരയായി, അൻവർ ആരോപിച്ചു.

ഇരുപത് വർഷം മുമ്പുള്ള ആരോപണങ്ങളിൽ മുകേഷ് എം.എൽ.എയ്ക്കടക്കം ഒരു അന്വേഷണ റിപ്പോർട്ടും ഇല്ലാതെ എഫ്.ഐ.ആർ. ഇട്ട് അന്വേഷിക്കാമെങ്കിൽ എന്തുകൊണ്ടാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെതിരേ ബലാത്സംഗ വെളിപ്പെടുത്തലുമായി ഇതുവരെ ഒരു സ്ത്രീ എത്തിയിട്ടും എഫ്.ഐ.ആർ.ഇട്ട് അന്വേഷിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു.

എന്തിനാണ് പോലീസ് മുങ്ങിക്കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.'ഇനി വരാനുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ഈ ക്രിമിനൽ സംഘം ഒരുപാട് സ്ത്രീകളെ പല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്.

സ്വർണം കൊണ്ടുവന്ന സ്ത്രീകളെ കാര്യം എടുക്കാനില്ല. വേട്ടനായകളെ പോലെ അവരുടെ പിന്നാലെയാണ്. അത്രയും വൃത്തികെട്ടവന്മാരാണ്. പല സ്ത്രീകൾക്കും ഇത് പുറത്ത് പറയാന്‍ ധൈര്യമല്ല.

ലൈംഗികമായി ചൂഷണം ചെയ്തു എന്ന് മാത്രമല്ല ലൈംഗിക വൈകൃതമുള്ളവരാണ് ഇവരിൽ പലരും. ഡാൻസാഫിന്റെ ഒട്ടുമിക്ക ആളുകളും ഇതിലുണ്ട്- പി.വി. അൻവർ ആരോപിച്ചു.

#Shocking #information #come #Serious #allegation #again #PVAnwar #statement #over

Next TV

Top Stories