(truevisionnews.com) ആര്‍ത്തവക്രമക്കേടുകള്‍ പലപ്പോഴും സ്ത്രീകളുടെ നിത്യജീവിതം ദുരിതത്തിലാക്കാറുണ്ട്. കൃത്യമായ തീയ്യതികളിലല്ല ആര്‍ത്തവമുണ്ടാകുന്നത് എങ്കില്‍ അത് ദൈനംദിന ജീവിതത്തിലെ വിവിധ കാര്യങ്ങളെ പ്രതികൂലമായി ബാധിക്കാം.

ജോലി, യാത്രകള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എല്ലാം ഇതുമൂലം ബാധിക്കപ്പെടാം. അതിനാല്‍ ആര്‍ത്തവം കൃത്യമാക്കാൻ ജീവിതരീതികളെല്ലാം മെച്ചപ്പെടുത്തുന്നത് നല്ലതാണ്.
ആര്‍ത്തവ ക്രമക്കേടുകളുണ്ടാക്കുന്ന രോഗങ്ങള്‍ (പിസിഒഎസ് പോലെ) ഉണ്ടെങ്കില്‍ അത് ഡോക്ടറെ കണ്ട് പരിഹരിക്കുകയും വേണം. സാധാരണഗതിയില്‍ ചെറുതായി തീയ്യതി മാറുന്ന പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് പിരീഡ്സ് നേരത്തെ ആക്കുന്നതിനായി , അല്ലെങ്കില്‍ കൃത്യസമയത്ത് തന്നെ പിരീഡ്സ് ആകാനായി ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കാറുണ്ട്.
അത്തരത്തിലൊന്നാണ് എള്ള്. എള്ള് കഴിക്കുന്നത് പിരീഡ്സ് നേരത്തെ ആക്കും, അല്ലെങ്കില്‍ കൃത്യസമയത്ത് ആക്കുമെന്ന് നിങ്ങളെല്ലാം കേട്ടിരിക്കാം. എള്ള് മാത്രമല്ല ഇങ്ങനെ കഴിക്കാവുന്ന പല വിഭവങ്ങളുമുണ്ട്.
ചെറിയ ജീരകം, പെരുഞ്ചീരകം, ഉലുവ, പപ്പായ, മാതളം, വൈറ്റമിൻ സി ഉയര്‍ന്ന അളവില്‍ അടങ്ങിയ പഴങ്ങളും മറ്റ് ഭക്ഷണങ്ങളുമെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. എള്ളും ഇക്കൂട്ടത്തിലുള്‍പ്പെടുന്ന വിഭവം തന്നെയാണ്.
പിരീഡ്സ് പ്രതീക്ഷിക്കുന്ന തീയ്യതിയുടെ പതിനഞ്ച് ദിവസം മുമ്പ് മുതലാണ് എള്ള് കഴിച്ചുതുടങ്ങേണ്ടത്. ദിവസവും അല്‍പം എള്ള് കഴിക്കുകയാണ് വേണ്ടത്.
എന്നാലിത് അളവില്‍ കൂടാതെ ശ്രദ്ധിക്കണം. കാരണം എള്ള് അകത്തെത്തുമ്പോള്‍ അത് ശരീരത്തില്‍ താപനില ഉയര്‍ത്തും. അളവില്‍ കൂടുമ്പോള്‍ ഈ താപനില വല്ലാതെ ഉയരുകയും അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യാം.
ഇനി, എള്ള് എങ്ങനെയാണ് ഡയറ്റിലുള്‍പ്പെടുത്തേണ്ടത് എന്നതായിരിക്കും പലരുടെയും സംശയം. ദിവസത്തില്‍ രണ്ട് നേരമായി ഓരോ ടീസ്പൂണ്‍ വീതം എള്ള് ചൂടുവെള്ളത്തോടൊപ്പം കഴിക്കാം.
അല്ലെങ്കില്‍ എള്ള് ഫ്രൈ ചെയ്തോ അല്ലാതെയോ അല്‍പം തേനിന്‍റെ കൂടെയും കഴിക്കാവുന്നതാണ്. എള്ള് കാര്യമായി അടങ്ങിയ വിഭവങ്ങള്‍ കഴിക്കാം. അതുപോലെ നമ്മള്‍ തയ്യാറാക്കുന്ന ഡിസോര്‍ട്ടുകള്‍, സ്മൂത്തികള്‍, സലാഡുകള്‍ എന്നിവയിലെല്ലാം എള്ള് ചേര്‍ത്ത് കഴിക്കാവുന്നതാണ്.
#Does #Sesame #Seed #Make #Periods #Early? #How #eat #sesame?
