അമ്മ മലയാളം 'കാവ്യ ജ്യോതി' പുരസ്കാരം ഡോ. ബി. ജി. ഗോകുലന്

അമ്മ മലയാളം 'കാവ്യ ജ്യോതി' പുരസ്കാരം ഡോ. ബി. ജി. ഗോകുലന്
May 18, 2025 10:36 AM | By VIPIN P V

കോട്ടയം : ( www.truevisionnews.com ) മലയാള ഗാനശാഖയിൽ കഴിഞ്ഞ മൂന്നു വർഷത്തിൽ മുന്നൂറിലേറെ ഗാനങ്ങളും 450 ൽ ഏറെ കവിതകളും രചിച്ച് റെക്കോർഡ് സൃഷ്ടിച്ച ഡോ. ബി.ജി. ഗോകുലന്, ഏറ്റവുമധികം ചലച്ചിത്ര ഗാനങ്ങൾ രചിച്ച ശ്രീകുമാരൻ തമ്പിയാണ് പുരസ്കാരം സമ്മാനിച്ചത്

10,001 രൂപയും ഫലകവും, പൊന്നാടയും അടങ്ങിയതാണ് കാവ്യജ്യോതി പുരസ്കാരം അമ്മമലയാളം ഭാഷാ സ്നേഹകൂട്ടായ്മയുടെ വാർഷികോത്സവത്തിൻ്റെയും കുടുംബസംഗമത്തിൻ്റെയും ഭാഗമായി കോട്ടയം ഫ്ലോറൽ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

ഭരണഭാഷ മലയാളമാക്കുന്നതിൽ നെടുനായകത്വം വഹിച്ച അമ്മമലയാളം ഭാഷയുടെ വളർച്ചക്ക് കഴിഞ്ഞ ആറു വർഷത്തിലേറെയായി നിരവധി നിർണ്ണായക സ്വാധീനങ്ങൾ ചെലുത്തിയ സംഘടനയാണ് അമ്മ മലയാളം ഭാഷാസ്നേഹകൂട്ടായ്മ'

ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വാർഷികോത്സവം ഉദ്ഘാടനം ചെയ്തു. മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ്' കെ. നാരായണക്കുറുപ്പ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. മുൻ ഐ.ജി.എസ്. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശബരിമല സ്പെഷൽ കമ്മീഷണർ എസ്. ജയകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അഡ്വ. കെ. അനന്തഗോപൻ, അഡ്വ. ജയസൂര്യൻ, മധുമണിമല, തന്ത്രിമാരായ അടി മുറ്റത്തു മഠം സുരേഷ് ഭട്ടതിരി, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, തുടങ്ങിയവർ പങ്കെടുത്തു.



Amma Malayalam Kavya Jyothi Award to Dr BG Gokulan

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories










//Truevisionall