May 18, 2025 10:55 AM

തിരുവനന്തപുരം: ( www.truevisionnews.com ) ഓപറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള നയതന്ത്രസംഘത്തിലെ ശശി തരൂരിന്റെ പ്രാതിനിധ്യ വിവാദത്തിൽ മറുപടി പറയേണ്ടത് കോൺഗ്രസ് ദേശീയ നേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

തരൂർ വർക്കിംഗ് കമ്മിറ്റി അംഗമാണ്. എഐസിസിയുടെ നിലപാടാണ് ഞങ്ങള്‍ക്കുമുള്ളത്. തരൂറിന്റെ നിലപാട് സംസ്ഥാന രാഷ്ട്രീയത്തെ ബാധിക്കില്ല. തരൂരിന്റെ നിലപാടും വിവാദവും ഇവിടെ ബാധിക്കാതെ നോക്കിക്കൊള്ളാമെന്നും സതീശന്റെ മറുപടി.

കോൺഗ്രസിൽ നിന്ന് അമർ സിംഗ്, ശശി തരൂർ, മനീഷ് തിവാരി ,സൽമാൻ ഖുർഷിദ്,ആനന്ദ് ശർമ എന്നിവരാണ് സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. കോൺഗ്രസ് നിർദേശിച്ച നാല് പേരിൽ ആനന്ദ് ശർമ മാത്രമാണ് ഇടം നേടിയത്.പേര് നൽകിയിരുന്നില്ലെങ്കിലും പട്ടികയിലുൾപ്പെട്ട ശശി തരൂരിന് കോൺഗ്രസ് അനുമതി നൽകി.തങ്ങൾ നൽകിയ പട്ടിക അംഗീകരിക്കാത്തത് ദൗർഭാഗ്യകരമെന്നും രാജ്യത്തിന്റെ വിഷയത്തിൽ വില കുറഞ്ഞ രാഷ്ട്രീയത്തിനില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

ശശി തരൂർ നയിക്കുന്ന സംഘം യു. എസ്, പനാമ, ഗയാന, ബ്രസീൽ,കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും.ജോൺ ബ്രിട്ടാസ് ഇന്തോനേഷ്യ, മലേഷ്യ, കൊറിയ,ജപ്പാൻ, സിംഗപ്പൂർ സംഘത്തിലാണ്. ഇ.ടി മുഹമ്മദ്‌ ബഷീർ യു.എ.ഇ, കോംഗോ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തിലും ഉൾപ്പെട്ടു. സര്‍വകക്ഷി സംഘത്തിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് നിരസിച്ചിരുന്നു.

Tharoor representation controversy Congress national leadership should answer says VD Satheesan

Next TV

Top Stories