പാനൂർ: ( www.truevisionnews.com ) പട്ടികജാതി വിഭാഗത്തിൽപ്പെട്ട ക്ഷീര കർഷകയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ ജോലിക്കാരനായ നേപ്പാൾ സ്വദേശിയെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ ജാപ്പയിൽ മഹേഷ് ഹസ്തയെ (36) ആണ് ഊട്ടി മുള്ളിഗൂറിൽ വെച്ച് പിടികൂടിയത്. ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നിൽദേശപ്രകാരം സബ് ഇൻസ്പെക്ടർ സജിത്ത്, എ.എസ്.ഐ പ്രശാന്ത്, സി.പി.ഒ ശ്രീജിത്ത് എന്നിവരുൾപ്പെടുന്ന സംഘം ഊട്ടിയിലെത്തിയാണ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് പൊലീസ് വലയിലാക്കിയത്.

ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. കരിയാട് പള്ളിക്കുനിയിലെ ക്ഷീരകർഷകയായ യുവതിയുടെ പശുക്കളെ പരിപാലിക്കുകയും തൊഴുത്തുൾപ്പെടെ വൃത്തയാക്കുകയുംചെയ്യുന്ന ജോലിക്കാരനായിരുന്നു മഹേഷ്. പശുക്കളെ സന്ദർശിക്കാനായി തൊഴുത്തിലെത്തിയ യുവതിയെ സമീപമുള്ള മുറിയിൽ താമസിക്കുന്ന മഹേഷ് പിന്നിലൂടെ വന്നു കൈകൊണ്ടു വായമൂടി പിടിച്ചു അതിക്രമം നടത്തുകയായിരുന്നു.
യുവതി കുതറി മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാനം മഹേഷിന്റെ കൈയിൽ ശക്തിയായി കടിച്ചതോടെയാണ് പിടിവിട്ടത്. ഉറക്കെ നിലവിളിച്ചതോടെ മഹേഷ് ഓടി രക്ഷപ്പെട്ടു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
THIRTY SIX year old man arrested for allegedly raping young woman Panur, Kannur
