കൊടും ക്രൂരത; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി വിതറി, ഭർത്താവ് അറസ്റ്റിൽ

കൊടും ക്രൂരത; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി വിതറി, ഭർത്താവ് അറസ്റ്റിൽ
May 18, 2025 10:53 AM | By Athira V

ലക്നൗ: ( www.truevisionnews.com) യുപിയിലെ ശ്രാവഷ്ടിയിൽ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. സ്ത്രീധനത്തിന്റെ പേരിലാണു ഭർത്താവ് സൈഫുദീൻ ഭാര്യ സബീനയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹഭാഗങ്ങൾ 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ ഇയാൾ വലിച്ചെറിയുകയും ചെയ്തു.

മേയ് 14 ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതിയായ സൈഫുദീനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ പീഡിപ്പിക്കാറുണ്ടെന്നാണ് സബീനയുടെ കുടുംബം ആരോപിക്കുന്നത്.

സബീനയുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ സമീപത്തെ കനാലിൽനിന്നു കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്. സഹോദരൻ സലാഹുദ്ദീൻ സബീനയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരം ലഭിക്കാതായതോടെ പൊലീസീൽ പരാതി നൽകുകയായിരുന്നു.

സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സൈഫുദ്ദീനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇതോടെ കനാലിൽ കണ്ടെത്തിയത് അടക്കമുള്ള ശരീരഭാഗങ്ങൾ സബീനയുടേതാണെന്നും താൻ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നും പ്രതി സമ്മതിക്കുകയായിരുന്നു. സബീനയുടെ കൈ അറുത്തെടുത്ത നിലയിൽ പ്രദേശത്തെ പൂന്തോട്ടത്തിൽനിന്നു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

husband arrested brutal murder dismemberment wife uttarpradesh

Next TV

Related Stories
 കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം; ബി ജെ പി മുൻ മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

May 17, 2025 10:36 PM

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം; ബി ജെ പി മുൻ മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം...

Read More >>
സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പതിനഞ്ചുകാരൻ ഉൾപ്പെടെ മൂന്നുപേര്‍ പിടിയിൽ

May 17, 2025 08:36 PM

സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പതിനഞ്ചുകാരൻ ഉൾപ്പെടെ മൂന്നുപേര്‍ പിടിയിൽ

സ്‌കൂളിലേക്ക് പോകുന്നതിനിടെ 14-വയസുള്ള ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന്...

Read More >>
ഇന്നലെ മുതൽ കാണാനില്ല, തിരച്ചിലിനൊടുവിൽ പാറകുളത്തിൽ സ്ത്രീയുടെ മൃതദേഹം

May 17, 2025 03:56 PM

ഇന്നലെ മുതൽ കാണാനില്ല, തിരച്ചിലിനൊടുവിൽ പാറകുളത്തിൽ സ്ത്രീയുടെ മൃതദേഹം

മാടപ്പള്ളിയിൽ പാറകുളത്തിൽ സ്ത്രീയുടെ മൃതദേഹം...

Read More >>
Top Stories