കോഴിക്കോട്: (truevisionnews.com) ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി മരിച്ച ഡോ. എം.സുജാത(54)യുടെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങി ആരോഗ്യ പ്രവർത്തകർ.

റീജനൽ പബ്ലിക് ഹെൽത്ത് ലാബിനു സ്വന്തം കെട്ടിട നിർമിക്കുന്നതിനു മുൻകൈ എടുത്ത വ്യക്തിയാണ് സീനിയർ മെഡിക്കൽ ഓഫിസറാണ് ഡോ. എം.സുജാത.
കണ്ണൂർ ആർപിഎച്ച് ലാബ് കൺസൽറ്റന്റായ ഇവർ അവിടേക്ക് പോകാനായി ട്രെയിനിലേക്ക് ഓടി കയറാൻ ശ്രമിക്കവേ ഇന്നലെ രാവിലെയാണ് വീണു മരിച്ചത്.
പാവമണി റോഡിനു സമീപം ആർപിഎച്ച് ലാബിനു സ്വന്തം കെട്ടിടം നിർമാണം ആരംഭിക്കുന്നതിനുള്ള പ്രവർത്തനത്തിനു തുടക്കം കുറിച്ച ഇവർ കഴിഞ്ഞ ദിവസം പോലും ഇതിന്റെ പുരോഗതിയെക്കുറിച്ചു സംസാരിച്ചിരുന്നു.
എത്രയും വേഗം കെട്ടിടം പൂർത്തിയാക്കി ആധുനിക സൗകര്യത്തോടെ ആർപിഎച്ച് ലാബ് അവിടേക്ക് മാറ്റണമെന്നത് ഇവരുടെ ആഗ്രഹമായിരുന്നു.
കോവിഡ് കാലത്ത് മലാപ്പറമ്പിൽ ആർപിഎച്ച് ലാബിന്റെ കോവിഡ് പരിശോധനാ കേന്ദ്രം തുടങ്ങാൻ ഡോ.സുജാത പ്രത്യേകം താൽപര്യമെടുത്തിരുന്നു. സമയം പോലും നോക്കാതെയാണ് ഇവരുടെ നേതൃത്വത്തിൽ ലാബ് പ്രവർത്തിച്ചിരുന്നത്.
ബീച്ച് ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ആർപിഎച്ച് ലാബിൽ ആധുനിക സൗകര്യത്തോടെയുള്ള പരിശോധനാ സൗകര്യം ഏർപ്പെടുത്തിയ ഇവർ കണ്ണൂരിലും മികച്ച പ്രവർത്തനമാണ് നടത്തിയിരുന്നത്.
ഡോക്ടർ അപകടത്തിൽ പെട്ട വിവരം അറിഞ്ഞു ഒട്ടേറെ പേരാണു മെഡിക്കൽ കോളജിൽ എത്തിയത്. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പിയൂഷ് എം.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം മെഡിക്കൽ കോളജിൽ എത്തിയിരുന്നു.
#Health #workers #shocked #DrSujata's #unexpected #death #return #left #RPH #lab #dream #having #own #building
