(truevisionnews.com) ദിവസവും കുളിക്കുന്നത് മലയാളികളുടെ ഒരു പൊതുവായ ശീലമാണ്. പ്രത്യേകിച്ച് ഷവറില്‍ നിന്ന് കുളിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്.

എന്നാല്‍ ഷവറില്‍ നിന്നും സ്ഥിരമായി കുളിക്കുന്നത് മുടികളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഷവറില്‍ നിന്നുള്ള വെള്ളത്തില്‍ കുളിക്കുമ്പോള്‍ മുടി കൊഴിയുന്നത് കുറച്ച് കൂടുതലാകും.
ഷവറില്‍ നിന്ന് കുളിക്കുമ്പോള്‍ ബലക്ഷയമുളള മുടിയിഴകള്‍ പെട്ടെന്ന് നഷ്ടമാകും. ശക്തമായി വെള്ളം തലയിലേക്ക് പതിക്കുമ്പോള്‍ ബലക്ഷയമുളള മുടിയിഴകള്‍ കൊഴിയും.
കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവര്‍ത്തുന്നതും മസാജ് ചെയ്യുന്നതും ഇത്തരത്തിലുള്ള മുടി നഷ്ടമാക്കും.
കൂടാതെ മറ്റ് മുടികള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്യും. അതിനാല്‍ത്തന്നെ കുളിച്ച് കഴിഞ്ഞ് വളരെ സാവകാശം മാത്രം മുടി തുവര്‍ത്തുവാനും ചീകുവാനും പാടുള്ളൂ.
മുടി നഷ്ടമാകുന്നു എന്ന തോന്നലുള്ളവര്‍ മൃദുവും പല്ലുകള്‍ തമ്മിലുള്ള അകലം കൂടിയിട്ടുള്ളതുമായ ചീപ്പുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ.
#Are #you #daily #showerer? #Be #careful #know #this #too…
