#health | പീനട്ട് ബട്ടർ പതിവായി കഴിക്കാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

#health | പീനട്ട് ബട്ടർ പതിവായി കഴിക്കാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
Dec 5, 2023 11:13 AM | By MITHRA K P

(truevisionnews.com)ന്ന് തിരക്കുപിടിച്ച ജീവിതരീതികളിൽ പലപ്പോഴും മിക്കവർക്കും ഭക്ഷണകാര്യങ്ങളിൽ വലിയ ശ്രദ്ധ വയ്ക്കാൻ സാധിക്കുന്നില്ലെന്നത് സത്യമാണ്. എന്തെങ്കിലുമൊക്കെ കഴിച്ച് വിശപ്പടക്കുന്നതാണ് അധികപേരുടെയും രീതി.

ഇതിൽ ഏറ്റവുമധികം പേർ കഴിക്കാറുള്ളത് ബ്രഡും, റെഡ് മെയ്ഡ് ചപ്പാത്തിയും, നൂഡിൽസുമൊക്കെയാണ്. ഇതിൽ ബ്രഡിനും ചപ്പാത്തിക്കുമെല്ലാമൊപ്പം ധാരാളം പേർ സ്പ്രെഡായി ഉപയോഗിക്കുന്നത് പീനട്ട് ബട്ടറാണ്.

ഇത് ആരോഗ്യത്തിന് ഗുണകരമായിരിക്കുമെന്ന നിലയിലാണ് അധികപേരും ഇത് തെരഞ്ഞെടുക്കാറ്. സത്യത്തിൽ പീനട്ട് ബട്ടർ ആരോഗ്യത്തിന് ഗുണകരമാണോ അല്ലയോ എന്ന് നിങ്ങൾക്ക് അറിയാമോ?

പീനട്ട് ബട്ടറിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളും ഉണ്ട് കെട്ടോ. എന്നാലിത് വാങ്ങിക്കുമ്പോഴും കഴിക്കുമ്പോഴുമെല്ലാം ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അതിലേക്ക് വരാം. അതിന് മുമ്പായി പീനട്ട് ബട്ടറിൻറെ വിവിധ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.

പോഷകങ്ങൾ... പോഷകസമൃദ്ധമായൊരു വിഭവമാണ് പീനട്ട് ബട്ടർ. പ്രോട്ടീനാണ് ഇതിൽ ഏറ്റവും പ്രധാനം. പ്രോട്ടീൻറെ വളരെ മികച്ചൊരു ഉറവിടമായി കരുതപ്പെടുന്നത് പീനട്ട് ബട്ടറിനെയാണ്.

ആരോഗ്യകരമായ കൊഴുപ്പും കാര്യമായിത്തനന്നെ ഇതിലടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന് വിവിധ രീതികളിൽ പ്രയോജനപ്രദമാണ്. ഹെൽത്തി ഫാറ്റ്... എല്ലാ കൊഴുപ്പുകളും ശരീരത്തിന് വെല്ലുവിളി അല്ല.

ഇത്തരത്തിൽ പീനട്ട് ബട്ടറിലെ കൊഴുപ്പ് ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിനാണ് ഇത് ഗുണകരമാകുന്നത്. കൊളസ്ട്രോൾ ലെവൽ കുറയ്ക്കുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയുമാണിത് ചെയ്യുന്നത്. ആൻറി-ഓക്സിഡൻറ്സ്...

പീനട്ട് ബട്ടറിലുള്ള ആൻറി-ഓക്സിഡൻറ്സ് ആരോഗ്യത്തെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങളെയും രോഗങ്ങളെയുമെല്ലാം പ്രതിരോധിക്കാൻ നമ്മെ സജ്ജരാക്കും. റെഡ് വൈനിലുള്ള തരം ആൻറി-ഓക്സിഡൻറ്സ് ആണ് പീനട്ട് ബട്ടറിലുമുള്ളത്.

ഫൈബർ... നമ്മുടെ ദഹനപ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്ന ഫൈബറിൻറെയും മികച്ച ഉറവിടമാണ് പീനട്ട് ബട്ടർ. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ ഇത് വളരെയധികം സഹായിക്കും.

ഷുഗർ... രക്തത്തിലെ ഷുഗർനില ഉയരുന്ന അവസ്ഥ അഥവാ പ്രമേഹത്തെ കുറിച്ച് ഏവർക്കും അറിയാം. പ്രമേഹം പ്രധാനമായും ഭക്ഷണരീതികളിൽ വരുത്തുന്ന മാറ്റത്തിലൂടെയാണ് നിയന്ത്രിക്കാനാവുക.

പീനട്ട് ബട്ടറിലുള്ള ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബർ എന്നിവയുടെ കോമ്പിനേഷൻ രക്തത്തിലെ ഷുഗർനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കാർബ് അടങ്ങിയ എന്തിനെങ്കിലും കൂടെ വേണം ഇതിനായി പീനട്ട് ബട്ടർ കഴിക്കാൻ.

വണ്ണം... വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവർക്ക് ഡയറ്റിലുൾപ്പെടുത്താവുന്ന ഒന്നാണ് പീനട്ട് ബട്ടർ. പ്രോട്ടീൻ, ഹെൽത്തി ഫാറ്റ് എന്നിവയുടെ കോമ്പിനേഷൻ എളുപ്പത്തിൽ നമ്മുടെ വിശപ്പിനെ ശമിപ്പിക്കും, ഇത് നാം അമിതമായി കഴിക്കുന്നതിനെ തടയുന്നു.

ഒപ്പം ദഹനത്തിനും ഇത് ഉത്തമം ആണെന്ന് പറഞ്ഞുവല്ലോ. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് പീനട്ട് ബട്ടർ വണ്ണം കുറയ്ക്കുന്നതിനും സഹായകമാകുന്നത്.

പേശികളും എല്ലുകളും... എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പീനട്ട് ബട്ടർ ഏറെ സഹായകമാണ്. ഇതിലുള്ള പ്രോട്ടീനും മിനറൽസുമാണ് ഇവയ്ക്ക് സഹായിക്കുന്നത്.

ശ്രദ്ധിക്കേണ്ടത്... പീനട്ട് ബട്ടർ വാങ്ങിക്കുമ്പോൾ ചിലത് ശ്രദ്ധിക്കുന്നത് ഉചിതമാണ്. ആഡഡ് ഷുഗർ , ഉപ്പ്, അൺഹെൽത്തിയായ ഫാറ്റ് എന്നിവ അടങ്ങിയ പീനട്ട് ബട്ടർ വാങ്ങിക്കാതിരിക്കുക.

ഇത് പ്രത്യേകം ശ്രദ്ധിക്കണം. കഴിയുന്നതും അധികം കലർപ്പില്ലാത്തത് ഏത് ബ്രാൻഡാണോ അത് നോക്കി വാങ്ങിക്കുക. കഴിക്കുമ്പോഴും അമിതമായങ്ങ് കഴിക്കരുത്. മിതമായ അളവിൽ പതിവായി കഴിക്കുക. അല്ലാത്തപക്ഷം ഗുണത്തിന് പകരം ദോഷമാകാം സംഭവിക്കുക.

#eat #peanutbutter #regularly #Note #things

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories