കരുമാല്ലൂര്‍(എറണാകുളം): (truevisionnews.com) കടയില്‍ കയറി സ്ത്രീക്കു നേരെ തോക്കുചൂണ്ടി പണം ആവശ്യപ്പെട്ട രണ്ടുപേര്‍ ആലങ്ങാട് പോലീസിന്റെ പിടിയില്‍.

നീറിക്കോട് കാട്ടിപ്പറമ്പില്‍ വിഗ്‌നേഷ് (29), പുതിയറോഡ് മണ്ണായത്ത് അര്‍ജുന്‍ (25) എന്നിവരാണ് പിടിയിലായത്.
കോട്ടപ്പുറം കൈത്തറി റോഡില്‍ ഇരവിപുരത്ത് മേപ്പാടത്ത് സന്തോഷിന്റെ കടയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.സന്തോഷിന്റെ ഭാര്യ പ്രീതയാണ് കടയിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ കടയിലേക്ക് കയറിവന്നു.
സാധനങ്ങള്‍ വാങ്ങാനാണെന്നു കരുതി കടക്കാരി സമീപത്തേക്ക് ചെന്നപ്പോള്‍ തോക്കുചൂണ്ടി പണം ആവശ്യപ്പെടുകയായിരുന്നു.
കടക്കാരി ഒച്ചവെച്ചതോടെ നാട്ടുകാര്‍ കൂടി. അപ്പോള്‍ അക്രമികള്‍ അവരേയും തോക്കുചൂണ്ടി ഭയപ്പെടുത്തി. ഇതിനിടെ ഒരാള്‍ പോലീസിനെ വിവരമറിയിച്ചു.
തൊട്ടടുത്തുള്ള ആലങ്ങാട് സ്റ്റേഷനില്‍നിന്നു പോലീസെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
#Alangad #police #arrested #two #men #who #entered #shop #pointed #gun #woman #demanded #money.
