#health | താരനും മുടികൊഴിച്ചിലും നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ? പരീക്ഷിക്കാം ഈ ഹെയർ പാക്കുകൾ

#health | താരനും മുടികൊഴിച്ചിലും നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ? പരീക്ഷിക്കാം ഈ ഹെയർ പാക്കുകൾ
Sep 29, 2023 10:54 PM | By MITHRA K P

(truevisionnews.com) താരനും തലമുടി കൊഴിച്ചിലും തമ്മിൽ ബന്ധമുണ്ട്. തലമുടി കൊഴിച്ചിലിന് താരൻ ഒരു കാരണമാണ്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടായിരിക്കാം. മുടിയുടെ സംരക്ഷണം കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ തടയാൻ സാധിക്കും. താരനെ തടയുന്നതു വഴിയും തലമുടി കൊഴിച്ചിലിനെ അകറ്റാം.

തലമുടി സംരക്ഷണത്തിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ഹെയർ മാസ്ക്കുകളുണ്ട്. അത്തരത്തിൽ താരൻ അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ചില ഹെയർ പാക്കുകളെ എന്തൊക്കെയാണെന്ന് നോക്കാം.

തലമുടിയുടെ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ് ഉലുവ.ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്കു സഹായിക്കുന്നത്. താരൻ അകറ്റാനും തലമുടി കൊഴിച്ചിൽ തടയാനും ഉലുവ സഹായിക്കും. ഇതിനായി ആദ്യം ഒരു കപ്പ് ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക.

അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

ഉള്ളി നീരും തലമുടി കൊഴിച്ചിലും താരനും അകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കുന്നു. ഇതിനായി ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് തലമുടിയിലും തലയോട്ടിയിൽ പുരട്ടാം.

കറ്റാർവാഴ തലമുടി സംരക്ഷണത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിനായി കറ്റാർവാഴ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേർത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേർത്തിളക്കാം. ഇനി ഈ മിശ്രിതം തലമുടിയുടെ വേരുകൾ മുതൽ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാവുന്നതാണ്. തലമുടി കൊഴിച്ചിൽ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള മുടി ലഭിക്കാനും ഈ പാക്ക് സാഹിയിക്കും.

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ഒരു ടീസ്പൂൺ തൈര്, കറുവേപ്പില ആറോ ഏഴോ തണ്ട്, രണ്ട് ഇഞ്ച് നീളമുള്ള ഇഞ്ചി ചതച്ചത് എന്നിവ നന്നായി മിശ്രിതമാക്കുക. 30 മിനിറ്റിന് ശേഷം ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ വരെ ഇങ്ങനെ ചെയ്യാം.

#dandruff #hairloss #bothering #Try #hairpacks

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories